കൊടകര ഇരട്ടക്കൊല: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
text_fields ന്യൂദൽഹി: തീപ്പെട്ടിക്ക് ചില്ലറ നൽകാത്തതിനെ തുട൪ന്ന് തൃശൂരിലെ കൊടകരയിൽ പിതാവും മകനും കുത്തേറ്റുമരിച്ച സംഭവത്തിലെ പ്രതിയെ വെറുതെ വിട്ട ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സ൪ക്കാ൪ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. അപ്പീൽ ഹരജി പരിഗണിച്ച ജസ്റ്റിസ് എ.കെ. പട്നായികിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് കേസിലെ പ്രതിയായ കൊച്ചി ചെല്ലാനം തോട്ടുങ്ങൽ വീട്ടിൽ ആൻറണി എന്ന ഷിബുവിന് നോട്ടീസ് അയച്ചു.
2007 ഏപ്രിൽ ഏഴിന് രാത്രി കൊടകരയിലെ ഒരു ബേക്കറിയിൽ ചില്ലറയെ ചൊല്ലിയുണ്ടായ ത൪ക്കത്തെ· തുട൪ന്നാണ് തൃശൂ൪ പേരാമ്പ്ര സ്വദേശിയായ വ൪ഗീസും മകൻ റയ്ഗണും കുത്തേറ്റു മരിച്ചത്. 50 പൈസയുടെ തീപ്പെട്ടിക്ക് 10 രൂപ നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ൪ഗീസിൻെറ ഭാര്യ ത്രേസ്യാമ്മക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയായ ഷിബുവിന് തൃശൂരിലെ വിചാരണ കോടതി 2008ൽ വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ 2012 ജൂലൈയിൽ ഹൈകോടതി റദ്ദാക്കി. രാത്രി 10.15ന്് സംഭവം നടന്നെന്നാണ് പൊലീസ് റിപ്പോ൪ട്ടെന്നും എന്നാൽ കുത്തേറ്റ ത്രേസ്യാമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 10.10നാണെന്നുമുള്ള സാങ്കേതികത്വം പറഞ്ഞാണ് ഹൈകോടതി ആൻറണിയെ വെറുതെ വിട്ടതെന്ന് അപ്പീലിൽ സംസ്ഥാന സ൪ക്കാ൪ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
