എ.ഐ.വൈ.എഫ് മാര്‍ച്ചിനുനേരെ യൂത്ത് കോണ്‍. അക്രമം; 15 പേര്‍ പിടിയില്‍
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിയ നിയമസഭാമാ൪ച്ചിനുനേരെ യൂത്ത്കോൺഗ്രസ് ആക്രമണം; വനിതാ പ്രവ൪ത്തക൪ ഉൾപ്പെടെയുള്ളവരെ വളഞ്ഞിട്ട് തല്ലി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് ഉൾപ്പെടെ ആറ് പേ൪ക്ക് പരിക്കേറ്റു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കോലമേന്തിയുള്ള എ.ഐ.വൈ.എഫ് മാ൪ച്ച് മാസ്കറ്റ് ഹോട്ടലിന് സമീപമെത്തിയപ്പോഴായിരുന്നു അക്രമം. ജോസ് തെറ്റയിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പ്രവ൪ത്തക൪ പ്രതിപക്ഷനേതാവിൻെറ വസതിയായ കൻേറാൺമെൻറ് ഹൗസിലേക്ക് നടത്തിയ മാ൪ച്ച് പൊലീസ് ബാരിക്കേഡ് തീ൪ത്ത് തടഞ്ഞിരുന്നു. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് സംസാരിക്കുന്നതിനിടെയാണ് എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ പ്രകടനമായി എത്തിയത്. ഇവരെ കണ്ടതോടെ യൂത്ത്കോൺഗ്രസുകാ൪ അസഭ്യം പറയുകയും കല്ലേറ് തുടങ്ങുകയും ചെയ്തു. വൈകുന്നേരത്തോടെ 15 യൂത്ത്കോൺഗ്രസ് പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
