കഥാകൃത്ത് മടങ്ങിയത്തെുന്നു; പഴയ തട്ടകത്തിലേക്ക്
text_fieldsകൊച്ചു കൊച്ചു കഥകളിലൂടെ സ൪ഗവ്യഥയുടെ ആകാശ വിസ്മൃതിയിലേക്ക് വായനക്കാരെ ഉയ൪ത്തിയ എഴുത്തുകാരൻ പി.കെ. പാറക്കടവ് തൻെറ പഴയ തട്ടകമായ ദോഹയിലത്തെുന്നു. നാളെ നടക്കുന്ന ‘പ്രവാസി ദോഹ’യുടെ 19ാമത് വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായാണ് പാറക്കടവ് എത്തുന്നത്.
എൺപതുകളുടെ ആദ്യപാദത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് തൊഴിൽതേടിയത്തെിയ പ്രവഹിച്ച തലമുറയുടെ ഭാഗമായാണ് പാറക്കടവ് ഖത്തറിലത്തെിയത്. ആദ്യം ബഹ്റൈനിലും പിന്നീട് ദുബൈയിലും ഒടുവിൽ ദോഹയിലുമായാണ് അദ്ദേഹം തൻെറ രചനകളുടെ ഇന്ധനം കണ്ടത്തെിയത്. മരുഭൂമിയുടെ നിശബ്ദമായ തേങ്ങലുകളും തീരാനൊമ്പരങ്ങളും ആ൪ദ്രമായ ഭാഷയിൽ മലയാളത്തിലെ വായനക്കാരെ അനുഭവിപ്പിച്ചതിൽ പ്രമുഖനായിരുന്നു പാറക്കടവ്. ദീനം പിടിച്ച ദിനാറുകളെക്കുറിച്ചും ഉഷ്ണഭൂമിയിലെ വെയലിൻെറ നഖംകൂ൪ത്ത നട്ടുച്ചകളെ കുറിച്ചും ‘കലാകൗമുദി’യിലെ പേജുകളിൽ നനവ് പട൪ത്തിയിരുന്നു, ആ കാലത്തെ അദ്ദേഹത്തിൻെറ ഗൾഫ് ഫീച്ചറുകൾ. ഗൾഫ് നാടുകൾ പണമുണ്ടാക്കുന്ന സ്ഥലങ്ങൾ മാത്രമല്ളെന്നും, സ൪ഗാത്മക രചനകൾക്ക് വളക്കൂറുള്ള മണ്ണാണെന്നും കേരളത്തിലെ മാധ്യമ പ്രവ൪ത്തകരുടെ അഭിപ്രായത്തെ സാധൂകരിച്ചത് പി.കെ. പാറക്കടവും ജിദ്ധയിൽ നിന്ന് മുസാഫി൪ അഹമ്മദും ബാബു ഭരദ്വാജും എൻ.ടി. ബാലചന്ദ്രനും ടി.വി. കൊച്ചുബാവയുമടങ്ങിയ പ്രവാസി എഴുത്തുകാരായിരുന്നു.
റാസ് അബു ഫണ്ടാസ് സ്ട്രീറ്റിലെ പാറാസ് കോമ്പൗണ്ടും മ്യൂസിയം റോഡിലെ മഹമൂദ് മാട്ടൂലിൻെറ മുറിയുമായിരുന്നു ആ കാലത്തെ സ൪ഗസായന്തനങ്ങളുടെ സംഗമവേദി. പാറക്കടവിൻെറ അറബി കവിതകളുടെ മൊഴിമാറ്റം കൂടുതലും നടന്നത് ഈ കാലഘട്ടത്തിലാണ്. ദോഹയിൽ പ്രവാസി കൂട്ടായ്മകൾ വള൪ന്നുവരുന്ന കാലഘട്ടത്തിലാണ് ഫോറിൻ സാധനങ്ങളേക്കാൾ കൂടുതൽ ഗ്രന്ഥശേഖരവുമായി അദ്ദേഹം ദോഹയോട് വിടപറഞ്ഞത്. പ്രവാസഭൂമിയിലേക്ക് പോയവ൪ പലരും തിരിച്ചുവന്നപ്പോൾ, അദ്ദേഹം സുഹൃത്തുക്കളെയെല്ലാം അമ്പരപ്പിച്ച് പത്രപ്രവ൪ത്തന മേഖലയിൽ നിലയുറപ്പിക്കുകയായിരുന്നു. ‘മാധ്യമ’ത്തിൻെറ പിരിയോഡിക്കൽ സ് എഡിറ്ററാണിപ്പോൾ. കേന്ദ്ര സാഹിത്യ അകാദമി അംഗം, കേരള സാഹിത്യ പരിഷത്ത് നി൪വാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. 1995ലെ എസ്.കെ. പൊറ്റക്കാട് അവാ൪ഡ്, ഫൊക്കാന അവാ൪ഡ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻെറ വൈക്കം മുഹമ്മദ് ബഷീ൪ അവാ൪ഡ്, കവിതക്കുള്ള കുട്ടമ്മത്ത് അവാ൪ഡ്, എസ്.ബി.ടി അവാ൪ഡ് എന്നിവ നേടിയിട്ടുണ്ട്. മുപ്പത്തിരണ്ടോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻെറ കുടുംബവുമായി ഏറെ അടുപ്പമുള്ള പാറക്കടവിന് ബഷീ൪ എന്ന എഴുത്തുകാരനെക്കുറിച്ചും മനുഷ്യസ്നേഹിയെക്കുറിച്ചും ഹൃദയത്തിൽ തൊട്ടുപറയാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
