പ്രവാസിയുടെ വീല്‍ചെയര്‍ ജീവിതത്തിന് 28 വയസ്സ്
text_fieldsകോഴിക്കോട്: ചക്രക്കസേരയിൽ 28 വ൪ഷമായി കഴിയുന്ന പ്രവാസിയുടെ ജീവിതം പ്രതിസന്ധിയിൽ. നിശ്ചലമായ ജീവിതചക്രത്തിന് ഇനി മുന്നോട്ടുരുളാൻ വഴികളില്ല. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത രവി പുറ്റാട്ടിന് പരിചരണവും വിലകൊടുത്തുവാങ്ങണം. വ൪ഷങ്ങളായി കഴിയുന്ന പണയവീട്ടിൽനിന്നിറങ്ങാൻ ഉടമയുടെ നി൪ബന്ധം.
പുതിയറ സെൻറ് ഗുപ്ത ലൈബ്രറിക്ക് പിന്നിലെ പണയവീട്ടിലാണ് 55 വയസ്സുകാരനായ രവി പുറ്റാട്ടിൻെറ താമസം. സൗദി അറേബ്യയിലെ റിയാദിൽ ‘സ്റ്റാക്കോ’ എന്ന നി൪മാണ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു. 1985ൽ ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് കഴുത്തിൻെറ ഏല്ലൊടിഞ്ഞു. കഴുത്തിന് കീഴ്പോട്ട് നിശ്ചലമായി. അവിടുത്തെ ആശുപത്രിയിൽ തന്നെയായിരുന്നു ചികിത്സ. ശസ്ത്രക്രിയ നടത്തി പൊട്ടിയ എല്ല് ശരിയാക്കി. തക൪ന്ന സ്പൈനൽ കോഡിന് ചികിത്സയില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് അധികൃത൪ എത്തിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ദീ൪ഘകാലം ചികിത്സ നടത്തി. നിരന്തര ഫിസിയോ തെറപ്പിക്കുശേഷം കിടക്കയിൽനിന്ന് വീൽചെയറിലിരിക്കാനായി. പക്ഷേ, പ്രാഥമിക കാര്യങ്ങൾ നി൪വഹിക്കാൻ പോലും പരസഹായം വേണം. തുടക്കത്തിൽ സുഹൃത്തുക്കളും കുടുംബവും ഒരുപാട് സഹായിച്ചു. ഗൾഫിൽനിന്നും സഹായമെത്തിയിരുന്നു. അമ്മ നേരത്തേ മരിച്ചു. സഹോദരന്മാരെല്ലാം രവിയേക്കാൾ മൂത്തവരാണ്. അവരവരുടെ പ്രാരബ്ധവുമായി അവ൪ കഴിയുന്നു. 95 വയസ്സ് കഴിഞ്ഞ അച്ഛൻ കക്കോടിയിലെ വീട്ടിൽ കിടപ്പിലാണ്.
വാടകക്കും പണയത്തിനും മാറിമാറി താസിച്ച രവിയെ പരിചരിക്കുന്നത് ഹോം നഴ്സാണ്. മാസം 10,000 രൂപ ഹോംനഴ്സിന് തന്നെ കൊടുക്കണം. മരുന്നും മറ്റ് ദൈനംദിന കാര്യങ്ങളും നടക്കണം. ഇത്രയും കാലം പ്രതിസന്ധികളിൽ പിടിച്ചുനിന്നു. ഇനി ആരുടെ സഹായ ഹസ്തങ്ങളാണ് കാരുണ്യമാവുക എന്നു ചോദിച്ച് രവി പുറ്റാട്ടിൻെറ കണ്ണു നനഞ്ഞു.
‘നോ൪ക്ക’വഴി ഇത്തരംരോഗികൾക്ക് സ൪ക്കാ൪ ധനസഹായം ചെയ്യുന്നുണ്ടെന്നറിഞ്ഞ് അതിൻെറ രേഖകൾ സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുകയാണ് രവി. മരിക്കുവോളം ചക്രക്കസേരയിൽ ജീവിക്കാൻ സ്വന്തമായൊരിടം വേണം. 10560100100891 എന്ന നമ്പറിൽ രവിയുടെ പേരിൽ ഫെഡറൽ ബാങ്ക് കോഴിക്കോട് ചെറൂട്ടി റോഡ് ശാഖയിൽ അക്കൗണ്ട് നിലവിലുണ്ട്. FBRL 0001056 ആണ് IFSC കോഡ്. 8891800357 ആണ് രവിയുടെ മൊബൈൽ നമ്പ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
