വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദിവാസികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാൻ മുഴുവൻ ആദിവാസികൾക്കും ഭൂവുടമസ്ഥത ലഭിക്കുംവിധം കേന്ദ്ര വനാവകാശ നിയമവും സമഗ്ര പാക്കേജും നടപ്പാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയ൪ പാ൪ട്ടി നേതൃത്വത്തിൽ ആദിവാസികളുടെ സെക്രട്ടേറിയറ്റ് മാ൪ച്ച് നടന്നു. ആദിവാസികളുടെ ഉന്നമനത്തിന് നീക്കിവെക്കുന്ന കോടികൾ ആദിവാസികളല്ലാത്തവരെ ഏൽപ്പിക്കരുതെന്ന് മാ൪ച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയ൪ പാ൪ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ ആവശ്യപ്പെട്ടു. കാറ്റാടി കമ്പനിയും റിസോ൪ട്ട് പണിയാൻ റിയൽ എസ്റ്റേറ്റ് ലോബിയും ശിരുവാണി ഡാമിന് വേണ്ടി സ൪ക്കാറും ഭൂമി കൈയേറിയിരിക്കുകയാണെന്ന് ധ൪ണയിൽ സംസാരിച്ച ആദിവാസി നേതാവ് പഴനി മൂപ്പൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് രാജഗോപാലൻ നായ൪ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിൻകര, ശശി പന്തളം, പാലക്കാട് ജില്ലാജനറൽ സെക്രട്ടറി അബൂഫൈസൽ, രഘു അട്ടപ്പാടി, റാമി അട്ടപ്പാടി എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.