സിം കാര്‍ഡ് ലഭിക്കാന്‍ വിരലടയാളം നല്‍കണം
text_fieldsന്യൂദൽഹി: ദുരുപയോഗം തടയാൻ മൊബൈൽ സിം കാ൪ഡ് അനുവദിക്കുന്നതിന് പുതിയ നിബന്ധന ഏ൪പ്പെടുത്താൻ ആലോചന. സിം കാ൪ഡ് ലഭിക്കണമെങ്കിൽ ഇനി വിരലടയാളമോ മറ്റെന്തെങ്കിലും ശാരീരിക അടയാളങ്ങളോ (ബയോമെട്രിക്) നൽകേണ്ടിവരും. ഇക്കാര്യം പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ടെലികോം കമ്പനികളോടും മറ്റും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ ശേഷം സിം കാ൪ഡ് അനുവദിക്കുന്നതിന് പരിശോധന ക൪ശനമാക്കിയിരുന്നു.
എന്നിട്ടും, കുറ്റവാളികളും തീവ്രവാദികളും മൊബൈൽ സിം കാ൪ഡുകൾ ദുരുപയോഗംചെയ്യുന്ന സാഹചര്യത്തിൽ പിന്തുട൪ന്നുപോരുന്ന സംവിധാനങ്ങൾ ഫലപ്രദമല്ളെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻെറ വിലയിരുത്തൽ. സിം കാ൪ഡ് ഉടമകളിൽനിന്ന് ശേഖരിക്കുന്ന ബയോമെട്രിക് അടയാളം ദേശീയ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധിപ്പിക്കും.
ഇതിലൂടെ മൊബൈൽ ഉപയോഗിക്കുന്നവ൪ ആരാണെന്ന വിവരം വേഗത്തിലും കൃത്യമായും ലഭ്യമാക്കാനും ദുരുപയോഗം കണ്ടത്തൊനും എളുപ്പത്തിൽ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയം കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
