ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ വധിച്ചു
text_fieldsഗസ്സ: വെസ്റ്റ് ബാങ്കിൽ ഇസ്രായേലി സേന നടത്തിയ ആക്രമണത്തിൽ 19കാരനായ ഫലസ്തീനി യുവാവ് കൊല്ലപ്പെട്ടു. മഅ്താസ് ശറഅ്ന എന്ന യുവാവാണ് വെടിയേറ്റുമരിച്ചത്.
ഹെബ്രോണിനടുത്ത് ദു൪റ ഗ്രാമത്തിൽ ഇസ്രായേൽ പട്ടാളക്കാ൪ക്കുനേരെ ഫലസ്തീൻ ബാലന്മാ൪ കല്ളേറ് നടത്തിയിരുന്നു. ഇതേ തുട൪ന്ന് സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഫലസ്തീനി യുവാവ് കൊല്ലപ്പെട്ടതായി സൈനികവക്താവ് സ്ഥിരീകരിച്ചു. സേനക്കു നേരെ കല്ളേറുണ്ടായപ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടിയെടുക്കുകയായിരുന്നെന്ന് സേനാവക്താവ് അവകാശപ്പെട്ടു.
സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും ഇസ്രായേൽ സേന അറിയിച്ചു. കല്ളേറിനിടെ ഇസ്രായേലി സൈനികവാഹനത്തിനുമേൽ കയറിയ മഅ്താസിനുനേരെ സൈന്യം വെടിയുതി൪ത്തെന്നും മറ്റൊരു സൈനികവാഹനം അദ്ദേഹത്തിൻെറ ശരീരത്തിലൂടെ കയറിയെന്നും ഫലസ്തീനി ദൃക്സാക്ഷി പറഞ്ഞു. സംഭവത്തിനുശേഷം ഗ്രാമത്തിൽ വൻ സൈനികസംഘത്തെ വിന്യസിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
