ഏഷ്യന്‍ അത്ലറ്റിക് മീറ്റ്: മയൂഖക്കും ഓംപ്രകാശിനും വെങ്കലം
text_fieldsബാലെവാഡി (പുണെ): മഴയിൽ കുതി൪ന്ന ട്രാക്കും പരിക്കും ഇന്ത്യൻ സ്വ൪ണപ്രതീക്ഷയെ അനിശ്ചിതത്വത്തിലാക്കിയ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ആദ്യ ദിനത്തിൽ രണ്ട് വെങ്കലം. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ ഓം പ്രകാശും വനിതകളുടെ ലോങ്ജംപിൽ മലയാളത്തിൻെറ മയൂഖ ജോണിയുമാണ് വെങ്കല ജേതാക്കൾ. വനിതകളുടെ 10,000 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന പ്രീജ ശ്രീധരൻ നാലാം സ്ഥാനത്തായി. വനിതകളുടെ ഡിസ്കസ് ത്രോയിൽ കോമൺവെൽത് ചാമ്പ്യൻ കൃഷ്ണപൂനിയയും നാലാംസ്ഥാനത്ത് ഫിനിഷ്ചെയ്തു. വനിതകളുടെ 10,000 മീറ്ററിൽ 32:17.29 സെക്കൻഡിൽ ഓടിയത്തെി ബഹ്റൈൻെറ ഷിതായെ എശേത്തെ മീറ്റ് റെക്കോഡ് കുറിച്ചു. 1989 ദൽഹി ചാമ്പ്യൻഷിപ്പിൽ ചൈനക്കാരി സോങ് ഹുവാന്തി (32:25.27) കുറിച്ച റെക്കോഡാണ് എശേത്തെ മാറ്റിയെഴുതിയത്. നിലവിലെ ചാമ്പ്യന്മാരായ ചൈന രണ്ട് സ്വ൪ണം സ്വന്തമാക്കി കുതിപ്പ് തുടങ്ങി. വനിതകളുടെ ഡിസ്കസ് ത്രോയിലും പുരുഷന്മാരുടെ പോൾവാൾട്ടിലുമാണ് ചൈനയുടെ സ്വ൪ണ നേട്ടം.
വലതു കണങ്കാലിലെ പരിക്കുമായത്തെിയ മയൂഖ ജോണിക്ക് ലോങ്ജംപിൽ 6.30 മീറ്ററേ ചാടാനായുള്ളൂ. ജപ്പാൻ സ്വ൪ണവും ഉസ്ബകിസ്താൻ വെള്ളിയും നേടി. മലയാളി താരമായ എം.എ. പ്രജൂഷക്ക് ആറാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഷോട്ട്പുട്ടിലൂടെ ഓം പ്രകാശാണ് ഇന്ത്യൻ മെഡൽവേട്ടക്ക് തുടക്കമിട്ടത്. സ്വ൪ണം വീഴ്ത്തിയ സൗദി അറേബ്യയുടെ സുൽത്താൻ അൽഹെബ്ശിക്കും (19.68 മീറ്റ൪), വെള്ളിനേടിയ ചൈനീയ് തായ്പേയുടെ ചാങ് മിങ് ഹുവാങ്ങിനും (19.61 മീ.) പിന്നാൽ 19.45 മീറ്റ൪ നീട്ടിയെറിഞ്ഞാണ് ഓം പ്രകാശ് വെങ്കലം സ്വന്തമാക്കിയത്.
ട്രാക്കിനെ കുളിപ്പിച്ച് മഴ തിമി൪ക്കുന്നതിനിടെയാണ് 10,000 മീറ്ററിൽ പ്രീജ ശ്രീധരൻ ട്രാക്കിലിറങ്ങിയത്. നിലവിലെ ചാമ്പ്യനായ ഷിതായെ ചാമ്പ്യൻഷിപ് റെക്കോഡിലേക്ക് കുതിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരിയായ യു.എ.ഇയുടെ ആലിയ സഈദ് ഒരു ലാപിന് പിന്നിലായിരുന്നു. ജപ്പാൻെറ അയൂമി ഹഗിവാരയാണ് വെങ്കല ജേതാവ്. മത്സരം തുടങ്ങി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പ്രീജ നാല് ലാപ് ശേഷിക്കെയാണ് നാലാം സ്ഥാനത്തേക്ക് കുതിച്ചത്തെിയത്. പരിക്കിൻെറ പിടിയിലായ കൃഷ്ണ പുനിയക്ക് വനിതകളുടെ ഡിസ്കസ്ത്രോയിൽ 55.01 മീറ്റ൪ ദൂരമേ കണ്ടത്തൊനായുള്ളൂ. ചൈനയുടെ സു ക്സിന്യൂയെ, ജിയാങ് ഫെഞ്ചിങ്, ചൈനീസ് തായ്പെയിലെ ലി ത്സായി യീ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വനിതകളുടെ 400 മീറ്ററിൽ എം.ആ൪. പൂവമ്മ, കേരളത്തിൻെറ അനു മറിയം ജോസ്, പുരുഷന്മാരുടെ 400 മീറ്ററിൽ മലയാളി പി. കുഞ്ഞുമുഹമ്മദ്, ആരോഗ്യരാജ് എന്നിവ൪ ഫൈനലിൽ പ്രവേശിച്ചു.
ചാമ്പ്യൻഷിപ്പിൻെറ രണ്ടാം ദിവസമായ വ്യാഴാഴ്ച എട്ടിനങ്ങളിൽ ഫൈനൽ മത്സരങ്ങൾ നടക്കും. പുരുഷന്മാരുടെ 10,000 മീറ്ററിൽ രാജസ്ഥാൻകാരനായ ഖേതാറാമും വനിതകളുടെ 400 മീറ്ററിൽ മംഗലാപുരത്തുനിന്നുള്ള എം.ആ൪. പൂവമ്മയും രണ്ടാം ദിനത്തിലെ ഇന്ത്യയുടെ ഉറച്ച സ്വ൪ണപ്രതീക്ഷയാണ്. പുരുഷന്മാരുടെ ഡിസ്കസ്ത്രോയിൽ ഇറങ്ങുന്ന വികാസ് ഗൗഡയിലും മെഡൽ പ്രതീക്ഷയുണ്ട്. വനിതകളുടെ ഹൈജംപിൽ ക൪ണാടകയുടെ സഹനകുമാരിയാണ് മറ്റൊരു ഇന്ത്യൻ താരം.
വനിതാ, പുരുഷ വിഭാഗങ്ങളിൽ ഏഷ്യൻ ട്രാക്കിലെ വേഗ താരങ്ങളെയും ഇന്നറിയാം. ഖത്തറിൻെറ സാമുവേൽ ഫ്രാൻസിസ് ആദിൽ ബാരി, ചൈനയുടെ സൂ ബിങ് ട്യാൻ, ഇറാൻെറ ഹസൻ തഫ്തിയാൻ എന്നിരാണ് വേഗമേറിയ താരമാകാൻ ട്രാക്കിൽ കുതിക്കുന്ന പുരുഷ താരങ്ങൾ. ജപ്പാൻകാരി ചിസാത്തൊ ഫുക്കൂശിമ, ചൈനയുടെ യോങ്ലി വീ എന്നിവ൪ തമ്മിലാകും വേഗറാണിപ്പട്ടത്തിനുള്ള കടുത്ത പോര്. പുരുഷന്മാരുടെ ഡെക്കാത്തലണിലും ഇന്ന് അന്തിമ ഫലമറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
