മത്സരാധിഷ്ഠിത സാമ്പത്തിക, നിക്ഷേപക സൗകര്യങ്ങള്‍ രാജ്യത്തിന്‍െറ പ്രത്യേകത: ബഹ്റൈന്‍ പ്രധാനമന്ത്രി
text_fieldsമനാമ: മത്സരാധിഷ്ഠിത സാമ്പത്തിക, നിക്ഷേപക സൗകര്യങ്ങളാണ് രാജ്യത്തിൻെറ സുപ്രധാന പ്രത്യേകകളിലൊന്നെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദ൪ശിക്കാനത്തെിയ ബഹ്റൈൻ ബിസിനസ്മെൻ അസോസിയേഷൻ നേതാക്കളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൻെറ സുപ്രധാന നിലനിൽപ് സമ്പത്താണെന്ന കാര്യത്തിൽ ത൪ക്കമില്ല. അതിനാൽ സാമ്പത്തിക വള൪ച്ച ഉറപ്പുവരുത്തുന്നതിന് എല്ലാ പൗരൻമാരുടെയും കൂട്ടായ ശ്രമം അനിവാര്യമാണ്. സാമ്പത്തിക വള൪ച്ചയെ നിരുത്സാഹപ്പെടുത്തുന്ന രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. രാജ്യത്തിൻെറ സ൪വതോന്മുഖമായ വള൪ച്ചക്ക് വ്യാപാരികൾ നി൪വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. സ്വദേശി നിക്ഷേപക൪ രാജ്യ പുരോഗതിക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങൾ മഹത്തരമാണെന്നും സുരക്ഷയും സമാധാനവവുമാണ് പുരോഗതിയുടെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപക൪ക്ക് മുന്നിലുള്ള എല്ലാ തടസ്സങ്ങളും പ്രയാസങ്ങളും ഒഴിവാക്കി പൂ൪ണമായും നിക്ഷേപസൗഹൃദ രാഷ്ട്രമായി ബഹ്റൈനെ മാറ്റുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
