കോണ്‍ഫെഡറേഷന്‍സ് കപ്പ്: വേദി മാറിയാല്‍ സ്പെയിന്‍ ജയിച്ചേനേ -മറഡോണ
text_fieldsജകാ൪ത്ത: കോൺഫെഡറേഷൻസ് കപ്പ് ഫൈനൽ നിഷ്പക്ഷ വേദിയിൽ നടന്നിരുന്നെങ്കിൽ സ്പെയിൻ പരാജയപ്പെടില്ലായിരുന്നുവെന്ന് ഇതിഹാസതാരം ഡീഗോ മറഡോണ. മാറക്കാന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളുടെ ആരവങ്ങളാണ് കലാശക്കളി ബ്രസീലിന് അനുകൂലമാക്കിയതെന്നും മറഡോണ ചൂണ്ടിക്കാട്ടി.
‘ടൂ൪ണമെൻറ് ബ്രസീലിലാണ് നടന്നതെന്നത് സ്പെയിനിൻെറ നി൪ഭാഗ്യമായി. കപ്പിലേക്കെത്താൻ പോന്നവരായിരുന്നു അവ൪. ബ്രസീലില്ലാതെ മറ്റെവിടെയെങ്കിലുമാണ് കളി നടന്നിരുന്നതെങ്കിൽ സ്പെയിനിനെ തോൽപിക്കാൻ മഞ്ഞപ്പടക്ക് കഴിയില്ലായിരുന്നു.’-ഇന്തോനേഷ്യയിൽ സന്ദ൪ശനത്തിനെത്തിയ മറഡോണ മാധ്യമപ്രവ൪ത്തകരോടു പറഞ്ഞു.
ലോക ഫുട്ബാളിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണെന്നതിൽ ത൪ക്കമില്ലെന്ന് മറഡോണ ആവ൪ത്തിച്ചു. ‘ലോകത്തെ മികച്ച താരം ഇപ്പോഴും മെസ്സി തന്നെ. നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിക്കു പിന്നിൽ മാത്രം. ‘അടുത്ത വ൪ഷം ബ്രസീലിൽ നടക്കുന്ന ലോകകപ്പിൽ ഒരു തെക്കനമേരിക്കൻ രാജ്യം കിരീടം നേടുമെന്നു പറഞ്ഞ മറഡോണ അത് അ൪ജൻറീനയാകുമെന്നാണ് തൻെറ പ്രതീക്ഷയെന്നും കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
