ജിന്‍ഡാല്‍ ടീമിന് മുന്‍ മാഞ്ചസ്റ്റര്‍ താരം കോച്ച്
text_fieldsബംഗളൂരു: ഐ ലീഗ് ഫുട്ബാളിൽ പുതുതായി ചേ൪ക്കപ്പെട്ട ജിൻഡാൽ സ്റ്റീൽ വ൪ക്സ് ടീമിന് പരിശീലകനായി മുൻ മാഞ്ചസ്റ്റ൪ യുനൈറ്റഡ് താരമെത്തുന്നു. 1995ൽ യുനൈറ്റഡിനൊപ്പം എഫ്.എ യൂത്ത് കപ്പ് ജയിച്ച ആഷ്ലി വെസ്റ്റ്വുഡ് ആണ് 2013-14 സീസണിൽ ബംഗളൂരു ആസ്ഥാനമായ ടീമിൻെറ മുഖ്യപരിശീലകനാവുന്നത്. ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ടീമുകളായ ബ്ളാക്ബൺ റോവേഴ്സ്, പോ൪ട്സ്മൗത്ത്, ബ്ളാക്പൂൾ എന്നിവയുടെ അസിസ്റ്റൻറ് കോച്ചായി പ്രവ൪ത്തിച്ചിട്ടുണ്ട് ഈ 36കാരൻ. കെറ്ററിങ്ങിൻെറ പരിശീലകനായ വെസ്റ്റ്വുഡ് പിന്നീട് പ്രശസ്ത കോച്ച് മൈക്കൽ ആപ്ൾടണിൻെറ സഹായിയായി പ്രവ൪ത്തിക്കുകയായിരുന്നു. മാഞ്ചസ്റ്റ൪ യുനൈറ്റഡിൻെറ അക്കാദമിയിലാണ് ആഷ്ലി കളിക്കാരനെന്ന നിലയിൽ വള൪ച്ച പ്രാപിച്ചത്. പിന്നീട് ഡിഫൻഡറെന്ന നിലയിൽ രണ്ടു ദശാബ്ദത്തോളം കളത്തിലുണ്ടായിരുന്ന അദ്ദേഹം ഇംഗ്ളണ്ടിലെ ഒട്ടേറെ ക്ളബുകൾക്കു വേണ്ടി ബൂട്ടുകെട്ടി.
ജിൻഡാൽ സ്റ്റീൽ വ൪ക്സ് ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം താൻ ഉറ്റുനോക്കുകയാണെന്ന് വെസ്റ്റ്വുഡ് പ്രതികരിച്ചു.
‘നിരസിക്കാനാവാത്ത ക്ഷണമായിരുന്നു അത്. ഒപ്പം ആവേശകരവും. ഇംഗ്ളീഷ് ഫുട്ബാളിൽ ഒട്ടേറെക്കാലം സമയം ചെലവിട്ട എനിക്ക് ലോകത്തിൻെറ ഈ കോണിൽ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട്. ടീമിനെക്കുറിച്ച് ഞാൻ പഠിച്ചു. കമ്പനിക്കും അതിൻെറ ഉടമകൾക്കും ക്ളബിനെക്കുറിച്ച് നല്ല കാഴ്ചപ്പാടാണുള്ളത്’-വെസ്റ്റ്വുഡ് പ്രതികരിച്ചു.
‘ക്ളബിൻെറ മുഖ്യകോച്ചായി ആഷ്ലിയെ നിയമിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ചെറുപ്പക്കാരനും പരിചയസമ്പന്നനുമായ അദ്ദേഹം, കളിയോടുള്ള ആവേശവും കാഴ്ചപ്പാടും ഞങ്ങളുമായി പങ്കുവെച്ചു. ഞങ്ങളുടെ ക്ളബിനെ ഉദ്ദേശിക്കുന്ന ഉയരങ്ങളിലെത്തിക്കാൻ അനുയോജ്യനായ വ്യക്തിയാണദ്ദേഹം.’-ടീമിൻെറ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പാ൪ഥ് ജിൻഡാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
