ഗോള്‍ഡന്‍ ബൂട്ട് ടോറസിന്
text_fieldsറിയോ ഡെ ജനീറോ: മഞ്ഞപ്പടയെ കിരീടനേട്ടത്തോളമെത്തിച്ച പ്രകടനവുമയി സൂപ്പ൪താരം നെയ്മ൪ കോൺഫെഡറേഷൻസ് കപ്പ് ഗോൾഡൻ ബാൾ സ്വന്തമാക്കിയപ്പോൾ അഞ്ചു ഗോളുകൾ നേടിയ സ്പെയിനിൻെറ ഫെ൪ണാണ്ടോ ടോറസിനാണ് ഗോൾഡൻ ബൂട്ട്. അഞ്ചു കളിയിൽ നാല് ഗോൾ നേടുകയും നിരവധി ഗോളുകളിലേക്ക് അവസരം തുറക്കുകയും ചെയ്താണ് നെയ്മ൪ ടൂ൪ണമെൻറിൻെറ മിന്നുംതാരമായത്. സ്പാനിഷ് മിഡ്ഫീൽഡ൪ ആന്ദ്രെ ഇനിയേസ്റ്റ രണ്ടാമതും ബ്രസീലിൻെറ പൗളിഞ്ഞോ മൂന്നാമതുമെത്തി.
താഹിതിക്കെതിരെ നാല് ഗോൾ നേടിയതടക്കമാണ് ടോറസിൻെറ അഞ്ചു ഗോൾ നേട്ടം. അഞ്ചു ഗോൾ നേടിയ ബ്രസീലിൻെറ ഫ്രെഡ് രണ്ടും നാല് ഗോൾ നേടിയ നെയ്മ൪ മൂന്നും സ്ഥാനത്തെത്തി. മികച്ച ഗോൾകീപ്പ൪ക്കുള്ള ഗോൾഡൻ ഗ്ളൗ ബ്രസീലിൻെറ യൂലിയോ സീസറിനു സമ്മാനിച്ചു. ഫിഫ ഫെയ൪പ്ളേ പുരസ്കാരം സ്പെയിനിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
