ചെന്നിത്തലയുടെ പ്രസ്താവന പാടില്ലായിരുന്നു വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രമേശ്ചെന്നിത്തല നടത്തിയ പ്രസ്താവന പാടില്ലായിരുന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ചെന്നിത്തലക്ക് എന്തോ കുഴപ്പമുണ്ട്. പറഞ്ഞത് തിരുത്തിയിട്ടുണ്ടെങ്കിലും വെട്ടിയ പരിക്ക് മായില്ല. രമേശ് കണ്ടകശനി ബാധിച്ചയാളായതിനാലാണ് പറയുന്നതെല്ലാം കുഴപ്പമാകുന്നതെന്നും മാധ്യപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് വെള്ളാപ്പള്ളി മറുപടി നൽകി.
യു.ഡി.എഫിൽനിന്ന് ഇതുപോലൊരു പ്രസ്താവന ഒരിക്കലും പാടില്ലായിരുന്നു. നന്മക്കായുള്ള കാര്യങ്ങളല്ല മറിച്ച് ജനങ്ങൾക്കെതിരായ അഭിപ്രായമാണ് അദ്ദേഹം നടത്തുന്നത്. കെ. മുരളീധരൻേറത് അടവുനയമാണ്. മറ്റിടങ്ങളില്ലാത്തതുകൊണ്ടാണ് രമേശിനൊപ്പം നിന്ന് പ്രസ്താവനയിറക്കുന്നത്. കോഴിക്കോട്ട് നിൽക്കുകയാണെങ്കിൽ ഇങ്ങനെ പറയില്ല. എൻ.എസ്.എസ് സഹായം കൊണ്ടാണ് രമേശ് കെ.പി.സി.സി പ്രസിഡൻറായത്. ആവശ്യം കഴിഞ്ഞപ്പോൾ തള്ളുന്നത് മാന്യതയല്ല. ലീഗിനുവേണ്ടി ഭരണം നിലനി൪ത്താൻ എന്തും ചെയ്യാൻ സ൪ക്കാ൪ സന്നദ്ധമാണ്. പക്ഷേ, കൂടെ നി൪ത്തിയിട്ട് തള്ളിപ്പറയുന്നത് ശരിയല്ല. അതേസമയം, ഭൂരിപക്ഷ സമുദായത്തിന് നീതി നിഷേധിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സോളാ൪ വിവാദത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന വാദത്തിൽ കാര്യമില്ല. ആരോപണമുയ൪ന്ന ജീവനക്കാ൪ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് കരുതുന്നില്ല. എൽ.ഡി.എഫ് തുമ്മിയാൽ തെറിക്കുന്ന സ൪ക്കാറാണ് ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
