Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറമദാനില്‍ വില വര്‍ധന...

റമദാനില്‍ വില വര്‍ധന പാടില്ലെന്ന് ഷാര്‍ജ, അജ്മാന്‍ മുനിസിപ്പാലിറ്റികളുടെ കര്‍ശന നിര്‍ദേശം

text_fields
bookmark_border
റമദാനില്‍ വില വര്‍ധന പാടില്ലെന്ന് ഷാര്‍ജ, അജ്മാന്‍ മുനിസിപ്പാലിറ്റികളുടെ കര്‍ശന നിര്‍ദേശം
cancel

ഷാ൪ജ: റമദാൻ കണക്കിലെടുത്ത് ഉൽപന്നങ്ങളുടെ വില ഒരു കാരണവശാലും വ൪ധിപ്പിക്കാൻ പാടില്ലെന്ന് ഷാ൪ജ, അജ്മാൻ മുനിസിപ്പാലിറ്റികൾ മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട നി൪ദേശങ്ങൾ അറബി, ഇംഗ്ളീഷ് ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സാധന സാമഗ്രികളുടെ ഗുണമേന്മയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ ശീതീകരണികൾ പ്രവ൪ത്തിപ്പിക്കാതിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത്തരത്തിൽ പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങളെ പിടികൂടാൻ ഊഷ്മാവ് കൃത്യമായി മനസ്സിലാക്കാനുള്ള ഉപകരണമാണ് ഉപയോഗിക്കുന്നത്. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയത്തിൻെറയും ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിൻെറയും സഹകരണത്തോടെയാണ് പരിശോധന. സ്ഥാപനങ്ങൾ വിലവിവര പട്ടിക നി൪ബന്ധമായും പ്രദ൪ശിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതെ വന്നാൽ പിഴയടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരും.
റമദാനിൽ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ബേക്കറികൾ, പഴം, പച്ചക്കറി, ഇറച്ചി, സൂപ്പ൪മാ൪ക്കറ്റ്, ഗ്രോസറി, ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരിക്കും പരിശോധന ക൪ശനമാക്കുക. മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗവും പരിശോധനക്കിറങ്ങും. പരിസര, വ്യക്തി ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആദ്യം പിഴയും മുന്നറിയിപ്പും നൽകും. വീണ്ടും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്ഥാപനം താൽകാലികമായി അടച്ച് ശുചീകരണ പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കാൻ നി൪ദേശിക്കും. തുട൪ന്നും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാപനത്തിൻെറ ലൈസൻസ് റദ്ദാക്കും.
ഷാ൪ജയിൽ മേയ് മുതൽ ജൂൺ വരെ നടത്തിയ പരിശോധനയിൽ മാത്രം 5,392 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ദിവസം മുഴുവൻ നീളുന്ന പരിശോധനക്കാണ് മുനിസിപ്പാലിറ്റി അധികൃത൪ നി൪ദേശിച്ചിരിക്കുന്നത്. സ്ഥാപനങ്ങളിൽ ക്രമക്കേടുകളോ ശുചിത്വ കുറവോ കണ്ടെത്തിയാൽ ഉപഭോക്താക്കൾക്ക് മുനിസിപ്പാലിറ്റികളിൽ പരാതി നൽകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story