ധനകാര്യവകുപ്പില്‍ അപ്രൈസര്‍മാരായി വിശ്വകര്‍മ സമുദായക്കാരെ നിയമിക്കും -മന്ത്രി മാണി
text_fieldsകോട്ടയം: ധനകാര്യവകുപ്പിൻെറ വിവിധസ്ഥാപനങ്ങളിൽ അപ്രൈസ൪മാരായി വിശ്വക൪മ സമുദായത്തിൽപെട്ടവരെ നിയമിക്കുമെന്ന് മന്ത്രി കെ.എം. മാണി. കോട്ടയം റെഡ്ക്രോസ് ഹാളിൽ ചേ൪ന്ന വിശ്വക൪മ സ൪വീസ് സൊസൈറ്റി സംസ്ഥാന സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ധനമിടപാടു സ്ഥാപനങ്ങളിൽ അപ്രൈസ൪മാരായി വിശ്വക൪മജരെ പരിഗണിക്കുമെന്ന് ശിപാ൪ശ ചെയ്യും. ഭരണവകുപ്പിൽ നിന്ന് അഭ്യ൪ഥന ലഭിച്ചാൽ വിശ്വക൪മജ൪ക്കായി പ്രത്യേക പഠനകേന്ദ്രം തുടങ്ങുന്നതിന് അനുമതി നൽകും.
പ്രത്യേകവൈദഗ്ധ്യമുള്ള വിശ്വക൪മജ വിഭാഗങ്ങളുടെ തൊഴിൽവൈദഗ്ധ്യം അന്യംനിന്ന് പോകാതിരിക്കാൻ നടപടികൾ സ്വീകരിക്കണം. മറ്റ് ഏതുമേഖലകളിലുമെന്നതുപോലെ ആധുനികവത്കരണം ഇത്തരം തൊഴിലിടങ്ങളിലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നി൪വഹിച്ചു.
സംസ്ഥാന പ്രസിഡൻറ് ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുരുകപ്പൻ ആചാരി, നാഷനൽ സെക്രട്ടറി മോഹനൻ ആചാരി, എം.പി. രാധാകൃഷ്ണൻ, ടി.എ. ചെല്ലപ്പൻ ആചാരി, ബാലൻ മുരങ്ങോളി,സി.ആ൪. ബിജുമോൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
