വൃദ്ധന് കൊല്ലപ്പെട്ടു; മകന് അറസ്റ്റില്‍
text_fieldsകൊല്ലങ്കോട്: വൃദ്ധനെ കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എലവഞ്ചേരി പനങ്ങാട്ടിരി പുത്തൻവീട്ടിൽ രാജപ്പനാണ് (72) ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. മകൻ സന്തോഷ്കുമാറിനെയാണ് (27) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നതിപ്രകാരം: ശനിയാഴ്ച രാത്രി എട്ടരയോടെ വീട്ടിലെത്തിയ സന്തോഷ്കുമാ൪ ചില പണമിടപാടുകളുടെ പേരിൽ പിതാവുമായി ത൪ക്കം തുടങ്ങി. ഇതോടെ രാജപ്പൻെറ ഭാര്യ വിലാസിനി തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയി. പത്തുമണിയോടെ വഴക്ക് മൂ൪ച്ഛിച്ചതിനെ തുട൪ന്ന് അയൽവാസി ഉണ്ണിക്കുട്ടി വീട്ടിലെത്തി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ സന്തോഷ്കുമാ൪ മ൪ദിച്ചു. ഇതിനുശേഷമാണ് മുണ്ടുപയോഗിച്ച് രാജപ്പനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. രാത്രി പതിനൊന്നോടെ അയൽവാസികളോട് അച്ഛനെ കൊലപ്പെടുത്തിയെന്നു പറഞ്ഞ് സന്തോഷ്കുമാ൪ ഓടിയൊളിച്ചു. അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. കൊല്ലങ്കോട് സ്റ്റേഷനിൽ മാത്രം നാലിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്കുമാ൪. ഇയാൾക്കെതിരെ തമിഴ്നാട്ടിലും കേസുകളുണ്ട്. നേരത്തേ കുഴൽമന്ദത്തെ അരിമില്ലിൽ ഡ്രൈവറായിരുന്നു. ഇവിടെ പ്രശ്നമുണ്ടാക്കിയതിനെ തുട൪ന്ന് ജോലിയിൽ നിന്ന് പുറത്താക്കി. സി.ഐ സുധീരൻ, എസ്.ഐ ഹരിദാസ് എന്നിവരടങ്ങിയ സംഘം ഞായറാഴ്ച രാത്രി വട്ടേക്കാട് സ്കൂളിന് സമീപത്തുനിന്നാണ് സന്തോഷ്കുമാറിനെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രാജപ്പൻെറ മറ്റു മക്കൾ: ശെന്തിൽകുമാ൪, മാലതി, ജയന്തി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
