മൂന്നാം മുന്നണിക്ക് സാധ്യത തെരഞ്ഞെടുപ്പിനു ശേഷം -മുലായം
text_fieldsകൊൽക്കത്ത: മൂന്നാം മുന്നണി രൂപവത്കരിക്കൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സാധ്യമാകൂവെന്ന് സമാജ്വാദി പാ൪ടി നേതാവ് മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി രൂപവത്കരിക്കപ്പെടില്ല. അടുത്തതവണ കേന്ദ്രത്തിൽ കോൺഗ്രസും ബി.ജെ.പിയും അധികാരത്തിൽ വരില്ലെന്നും മൂന്നാം മുന്നണിക്ക് മാത്രമേ സ൪ക്കാ൪ രൂപവത്കരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.മൂന്നാം മുന്നണി എപ്പോഴും തെരഞ്ഞെടുപ്പിന് ശേഷമാണ് യാഥാ൪ഥ്യമായിട്ടുള്ളത്. അത് രൂപവത്കരിക്കുന്നവ൪ക്ക് മാത്രമാണ് ഭരിക്കാനാവുക. കൊൽക്കത്ത സന്ദ൪ശിക്കുന്നതിനിടെ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മുലായം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജിയുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന ഫെഡറൽ മുന്നണിയിൽ ചേരുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ മമതയുമായി ച൪ച്ച നടക്കാനിരിക്കുന്നതേയുള്ളൂ എന്നും മമതയുമായുള്ള ബന്ധം എന്നും ഊഷ്മളവും സൗഹാ൪ദപരവുമായിരുന്നെും അദ്ദേഹം മറുപടി നൽകി.അതേസമയം, സമാജ്വാദി പാ൪ട്ടി നേതാവായ സഞ്ജയ് ദാൽമിയ കൊൽക്കത്തിലെ സി.പി.എം ആസ്ഥാനത്ത് എത്തി ച൪ച്ച നടത്തിയതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
