എ.ഐ.സി.സിയില്‍ പകുതി സ്ഥാനങ്ങള്‍ വനിതകള്‍ക്ക് -രാഹുല്‍ ഗാന്ധി
text_fieldsന്യൂദൽഹി: എ.ഐ.സി.സി ഭാരവാഹികളിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം നൽകുമെന്ന് കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി.
എ.ഐ.സി.സി പുന$സംഘടനക്കുശേഷം ചേ൪ന്ന ഭാരവാഹികളുടെ ആദ്യയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരിൽ അംബിക സോണി മാത്രമാണ് വനിത. 44 എ.ഐ.സി.സി സെക്രട്ടറിമാരിൽ വനിതകളുടെ എണ്ണം കേവലം അഞ്ചു മാത്രം.
ഹാളിൽ വനിതകളുടെ എണ്ണം വളരെ കുറവാണെന്നു ചൂണ്ടിക്കാട്ടിയ രാഹുൽ, പാ൪ട്ടിയിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി.
രണ്ടുമൂന്നു വ൪ഷത്തിനകം അത് സാധ്യമാക്കാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. രാഹുൽ പറഞ്ഞതിന് ഭാരവാഹിസ്ഥാനങ്ങളിൽ 50 ശതമാനം വനിതാ സംവരണം ഏ൪പ്പെടുത്തുമെന്ന് അ൪ഥമില്ലെന്ന് പാ൪ട്ടി വക്താവ് ഭക്തചരൺദാസ് വിശദീകരിച്ചു. സ്ത്രീകൾ കൂടുതൽ പ്രാതിനിധ്യം അ൪ഹിക്കുന്നുണ്ടെന്നും കോൺഗ്രസിൽ അവസരങ്ങൾ ലഭിക്കുമെന്നുമാണ് രാഹുൽ പറഞ്ഞതെന്നും അദ്ദേഹം തുട൪ന്നു. വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറിമാ൪ എന്നിവരുമായി രാഹുൽ വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിൻെറ തുട൪ച്ചയായാണ് എല്ലാവരെയും വിളിച്ചുചേ൪ത്തത്.
കഴിഞ്ഞ കാല പിഴവ് ആവ൪ത്തിക്കരുതെന്നും സീനിയ൪ നേതാക്കളും യുവതലമുറയും ഒത്തൊരുമയോടെ മുന്നോട്ടുപോകണമെന്നും രാഹുൽ നേതാക്കളെ ഉണ൪ത്തി. സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ചവരുടെ പ്രകടനം വിലയിരുത്തപ്പെടുമെന്നും മറുപടി പറയേണ്ടിവരുമെന്നും രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
