ഉമ്മന്‍ചാണ്ടിക്ക് സ്വീകരണവും കരിങ്കൊടിയും
text_fieldsതിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ അവാ൪ഡ് സ്വീകരിച്ച് ബഹ്റൈനിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാത്തിരുന്നത് ഉജ്ജ്വല സ്വീകരണവും കരിങ്കൊടി പ്രതിഷേധവും. വഴിനീളെ കരിങ്കൊടിയുമായി പ്രതിഷേധക്കാ൪ കാത്തിരുന്നതിനാൽ ദിശമാറിയാണ് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തിയത്.
രാവിലെ 10.45ഓടെ കൊച്ചിയിൽ നിന്ന് ഇൻഡിഗോ എയ൪ വിമാനത്തിൽ തിരുവനന്തപുരത്ത് വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ആയിരക്കണക്കിന് കോൺഗ്രസ് പ്രവ൪ത്തകരാണ് വിമാനത്താവളത്തിലെത്തിയത്. വിമാനമിറങ്ങിയ മുഖ്യമന്ത്രിയെ പൂമാലകളും ഷാളുകളുമായി പ്രവ൪ത്തക൪ പൊതിഞ്ഞു. പ്രവ൪ത്തക൪ക്കിടയിലൂടെ പുറത്തിറങ്ങാൻ മുഖ്യമന്ത്രിക്ക് പ്രയാസപ്പെടേണ്ടിവന്നു. എന്നാൽ, വിമാനത്താവളത്തിൽ പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് കടുത്ത പ്രതിഷേധങ്ങളാണ്. ഡി.വൈ.എഫ്.ഐ, യുവമോ൪ച്ച പ്രവ൪ത്തക൪ വഴിനീളെ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധപ്രകടനം നടത്തുകയും കരിങ്കൊടി വീശുകയും ചെയ്തു. പേട്ട,ചാക്ക എന്നിവിടങ്ങളിലാണ് യുവമോ൪ച്ച പ്രവ൪ത്തക൪ കരിങ്കൊടി കാണിച്ചത്. പേട്ടയിൽ പ്രവ൪ത്തകരും പൊലീസും തമ്മിൽ സംഘ൪ഷമുണ്ടായി. 25ഓളം യുവമോ൪ച്ച പ്രവ൪ത്തകരെ പൊലീസ് നീക്കം ചെയ്തു.
ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ശംഖുംമുഖത്ത് കരിങ്കൊടി കാണിച്ചു.
പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിമാറിയാണ് സെക്രട്ടേറിയറ്റിൽ എത്തിയത്.അവിടെ കോൺഗ്രസ് അനുകൂല സ൪വീസ് സംഘടനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
