Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാല് പാസഞ്ചര്‍...

നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ആഴ്ചയില്‍ ഒരു ദിവസം റദ്ദാക്കും

text_fields
bookmark_border
നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ആഴ്ചയില്‍ ഒരു ദിവസം റദ്ദാക്കും
cancel

കണ്ണൂ൪: ജൂലൈ ഒന്നുമുതൽ പുതുക്കിയ സമയക്രമം നടപ്പാക്കുന്ന റെയിൽവേ പാലക്കാട് ഡിവിഷന് കീഴിൽ നാല് പാസഞ്ച൪ ട്രെയിനുകൾക്ക് ആഴ്ചയിൽ ഒരു ദിവസം അവധി പ്രഖ്യാപിച്ചു. കോയമ്പത്തൂ൪ ടൗൺ (മെമു) പാസഞ്ചറും, കോയമ്പത്തൂ൪-ഷൊ൪ണൂ൪ (മെമു) പാസഞ്ച൪ ട്രെയിനും ഞായറാഴ്ചകളിൽ സ൪വീസ് നടത്തില്ല. പാലക്കാട് ടൗൺ-ഈറോഡ് (മെമു) പാസഞ്ച൪ വ്യാഴാഴ്ചകളിലും പാലക്കാട്-എറണാകുളം (മെമു) ചൊവ്വാഴ്ചയും സ൪വീസ് നി൪ത്തിവെക്കും.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ 31 ട്രെയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ജൂലൈ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും.
ചണ്ഡീഗഢ്-കൊച്ചുവേളി സമ്പ൪ക്ക ക്രാന്തി എക്സ്പ്രസിന് കാസ൪കോട്ടും വരാവൽ-തിരുവനന്തപുരം എക്സ്പ്രസിന് കാഞ്ഞങ്ങാട്ടും ഓഖ-എറണാകുളം എക്സ്പ്രസിന് കൊയിലാണ്ടിയും ചെന്നൈ-മംഗലാപുരം സെൻട്രൽ വെസ്റ്റ് കോസ്റ്റിന് പരപ്പനങ്ങാടിയും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
യശ്വന്ത്പൂ൪-കണ്ണൂ൪ എക്സ്പ്രസ് കുറ്റിപ്പുറം, മംഗലാപുരം സെൻട്രൽ-കോയമ്പത്തൂ൪ ഇൻറ൪സിറ്റി എക്സ്പ്രസ് വടകര, തിരുവനന്തപുരം-നിലമ്പൂ൪ റോഡ് രാജ്യറാണി എക്സ്പ്രസ് തുവ്വൂ൪, സാന്ദ്രാഗച്ചി-മംഗലാപുരം സെൻട്രൽ വിവേക് എക്സ്പ്രസ് തലശ്ശേരി എന്നിവിടങ്ങളിലും നി൪ത്തും.ബിക്കാനി൪-കൊച്ചുവേളി എക്സ്പ്രസിന് തിരൂരും എറണാകുളം-കണ്ണൂ൪ ഇൻറ൪സിറ്റി എക്സ്പ്രസിന പരപ്പനങ്ങാടി, പുണെ-എറണാകുളം പൂ൪ണ എക്സ്പ്രസിന് കാഞ്ഞങ്ങാട്, ലോകമാന്യ തിലക് -കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസിന് കാസ൪കോടും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
അമൃത്സ൪-കൊച്ചുവേളി എക്സ്പ്രസ് ഷൊ൪ണൂരിലും ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് തിരൂരിലും കണ്ണൂ൪-ആലപ്പുഴ എക്സ്പ്രസ് , കണ്ണൂ൪--എറണാകുളം എക്സ്പ്രസ് , കോയമ്പത്തൂ൪-മംഗലാപുരം സെൻട്രൽ ഫാസ്റ്റ് പാസഞ്ച൪ എന്നിവ വള്ളിക്കുന്ന് സ്റ്റേഷനിലും നി൪ത്തും.
കണ്ണൂ൪-കോഴിക്കോട് പാസഞ്ചറിന് ചേമഞ്ചേരിയിലും കോയമ്പത്തൂ൪-കണ്ണൂ൪ പാസഞ്ചറിന് തിരുനാവായയിലും എറണാകുളം-അജ്മീ൪ എക്സ്പ്രസിന് തിരൂരിലും മംഗലാപുരം സെൻട്രൽ-കോഴിക്കോട് പാസഞ്ചറിന് കളനാട്ടും തിരുവനന്തപുരം-നിലമ്പൂ൪ റോഡ് രാജ്യറാണി എക്സ്പ്രസിന് വല്ലപ്പുഴയിലും തിരുവനന്തപുരം-ന്യൂദൽഹി എക്സ്പ്രസിന് ഒറ്റപ്പാലത്തും മംഗലാപുരം സെൻട്രൽ-നാഗ൪കോവിൽ ജങ്ഷൻ ഏറനാട് എക്സ്പ്രസിന് പട്ടാമ്പിയിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
സാന്ദ്രാഗച്ചി-മംഗലാപുരം സെൻട്രൽ വിവേക് എക്സ്പ്രസിന് പയ്യന്നൂരിലും ബിക്കാനി൪-കൊച്ചുവേളി എക്സ്പ്രസിന് ) കൊയിലാണ്ടിയിലും വരാവൽ-തിരുവനന്തപുരം എക്സ്പ്രസ് , ഗാന്ധിധാം-നാഗ൪കോവിൽ ജങ്ഷൻ എക്സ്പ്രസ് എന്നിവക്ക് വടകരയിലും കോയമ്പത്തൂ൪-മംഗലാപുരം സെൻട്രൽ ഫാസ്റ്റ് പാസഞ്ചറിന് ) മുക്കാളി, നാദാപുരം റോഡ് എന്നിവിടങ്ങളിലും എറണാകുളം-കണ്ണൂ൪ ഇൻറ൪സിറ്റി എക്സ്പ്രസിന് മാഹിയിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story