എസ്.എന്‍ ട്രസ്റ്റിന് കീഴില്‍ നാല് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്ക് അനുമതി
text_fieldsതിരുവനന്തപുരം: എസ്.എൻ ട്രസ്റ്റിന് കീഴിൽ അൺഎയ്ഡഡ് മേഖലയിൽ നാല് ആ൪ട്സ് ആൻഡ് സയൻസ് കോളജുകൾ തുടങ്ങാൻ കേരള സ൪വകലാശാല സിൻഡിക്കേറ്റിൻെറ അനുമതി. ചേ൪ത്തല, പുനലൂ൪, ശിവഗിരി, ചെമ്പഴന്തി എന്നിവിടങ്ങളിലാണ് കോളജുകൾ തുടങ്ങുന്നത്.
അരീക്കോട് എം.ഇ.എ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ. മുഹമ്മദ് ബഷീറിനെ കേരള സ൪വകലാശാല രജിസ്ട്രാറായി നിയമിച്ചു. സെലക്ഷൻ കമിറ്റിയുടെ നിയമന ശിപാ൪ശ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ബി.ടെക് കോഴ്സിൽ അനുവദിച്ചതിലും കൂടുതൽ സീറ്റിൽ വിദ്യാ൪ഥിപ്രവേശം നൽകിയ സംഭവത്തിൽ കോളജ് മാനേജ൪ എന്ന നിലയിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട൪ ഡോ. ലതയെ താക്കീത് ചെയ്യും. മുതുകുളം ബുദ്ധാകോളജിൽ എം.എഡ് പരീക്ഷയിൽ കൂട്ട കോപ്പിയടി നടത്തിയതിന് 24 വിദ്യാ൪ഥികളുടെ പരീക്ഷ റദ്ദാക്കി. ഇവ൪ക്കായി മറ്റൊരു കേന്ദ്രത്തിൽ വീണ്ടും പരീക്ഷ നടത്തും. കോളജിൻെറ പരീക്ഷാകേന്ദ്രം മൂന്നുവ൪ഷത്തേക്ക് റദ്ദാക്കുന്നതിന് പുറമെ രണ്ടുലക്ഷം രൂപ പിഴയായും ഈടാക്കും. രജിസ്ട്രാ൪ പദവിക്ക് താഴെയുള്ള സ൪വകലാശാലയിലെ സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരുടെ പെൻഷൻപ്രായം 56 ൽ നിന്ന് 60 ആയി വ൪ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം സ൪ക്കാറിൻെറ പരിഗണനക്കയച്ചു. ശ്രീനാരായണ സെൻറ൪ ഫോ൪ സോഷ്യൽ ചെയ്്ഞ്ച് ഹോണററി ഡയറക്ടറായി ഡോ. പത്മാ റാവുവിനെയും വി.കെ് കൃഷ്ണമേനോൻ സ്റ്റഡി സെൻറ൪ ഹോണററി ഡയറക്ടറായി ഡോ. സുരേഷിനെയും നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
