കലാമണ്ഡലം വെബ്സൈറ്റ് അബദ്ധ പഞ്ചാംഗം
text_fieldsവടക്കാഞ്ചേരി: കലാമണ്ഡലം കൽപിത സ൪വകലാശാലക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള വെബ്സൈറ്റില്ല. നിലവിലുള്ളതിൽ അപാകതകളുടെ ഘോഷയാത്ര യും. ആവശ്യമായ വിവരങ്ങൾ ഇല്ലാ ത്തതും കാലാഹരണപ്പെട്ടവ നീക്കം ചെയ്യാത്തതുമായ വെബ്സൈറ്റാണ് ഇപ്പോഴുള്ളത്.
ഒരുവ൪ഷം മുമ്പ് പ്രഫസറായി ചുമതലയേറ്റ കലാമണ്ഡലം ഗോപിയെക്കുറിച്ച് വിവരമില്ല. മരിച്ച മദ്ദളം അധ്യാപകൻ ശശികുമാ൪ വെബ്സൈറ്റിൽ ജീവിച്ചിരിക്കുന്നു. വിരമിച്ച അധ്യാപകരായ ബാലസുബ്രഹ്മണ്യൻ, രാംദാസ്, ഹൈമാവതി, ലതിക എന്നിവരും കലാമണ്ഡലം വെബ്സൈറ്റിൽ ഇപ്പോഴും സേവനത്തിലാണ്. സസ്പെൻഡ് ചെയ്യപ്പെട്ട കലാമണ്ഡലം പ്രിൻസിപ്പൽ രാജശേഖരൻെറ വിവരങ്ങളുമുണ്ട്.
അധ്യാപക൪ക്ക് യു.ജി.സി സ്കെയിൽ അനുസരിച്ചുള്ള സേവനവേതന വ്യവസ്ഥ നടപ്പാക്കി വ൪ഷം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് സൂചനയില്ല. ബിരുദ ബിരുദാനന്തര കോഴ്സുകളെക്കുറിച്ചും പറയുന്നില്ല. കലാമണ്ഡലം കൽപിത സ൪വകലാശാലക്ക് യു.ജി.സി മാനദണ്ഡമനുസരിച്ച് വെബ്സൈറ്റിന് നാലുവ൪ഷം മുമ്പ് രജിസ്റ്റ൪ ചെയ്തിരുന്നെങ്കിലും തുട൪ നടപടിയുണ്ടായില്ല. കലാമണ്ഡലത്തിൻെറതെന്ന പേരിൽ പ്രയോഗത്തിലുള്ള വെബ്സൈറ്റ് 2007ൽ ഒരു ടൂറിസം പാക്കേജിൻെറ ഭാഗമായി രൂപപ്പെടുത്തിയതാണെന്ന് മുൻ രജിസ്ട്രാ൪ ഡോ. എൻ.ആ൪. ഗ്രാമപ്രകാശ് പറഞ്ഞു. ‘ആശാൻമാരൊത്ത് ഒരു ദിവസം’ എന്ന ടൂറിസം പാക്കേജിൻെറ ഭാഗമായി വിദേശികളെ ആക൪ഷിക്കാൻ ഉദ്ദേശിച്ചാണിത്.
യു.ജി.സിയുടെ പ്രത്യേക നി൪ദേശമുണ്ടായിട്ടും കലാമണ്ഡലം കൽപിത സ൪വകലാശാലക്ക് കുറ്റമറ്റ വെബ്സൈറ്റില്ലാത്തതിനാൽ തെറ്റായ വിവരങ്ങളാണ് സ൪വകലാശാലയെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തുമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
