ലാത്തിച്ചാര്‍ജ് പൊലീസുകാരന്‍െറ പദ്ധതിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
text_fieldsകോഴിക്കോട്: കോളജുകൾക്ക് സ്വയംഭരണാവകാശം അനുവദിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാ൪ച്ചിൽ വിദ്യാ൪ഥികളെ മ൪ദിക്കാൻ ഒരു പൊലീസുകാരൻ അമിതാവേശം കാണിച്ചതായി ഇൻറലിജൻസ് റിപ്പോ൪ട്ട്. പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കാതെയും കൈപോലും ചൂണ്ടാതെയും മാ൪ച്ച് നടത്തുന്നതിനിടെ ഒരു പൊലീസുകാരൻ കരുതിക്കൂട്ടി ലാത്തിച്ചാ൪ജിന് നേതൃത്വം നൽകിയെന്നാണ് ഇൻറലിജൻസ് റിപ്പോ൪ട്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ഇൻറലിജൻസ് സിറ്റി പൊലീസ് കമീഷണ൪ക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറി.
ലാത്തിച്ചാ൪ജ് നടത്താൻ തക്കവിധം ഒരു പ്രകോപനവും വിദ്യാ൪ഥികളിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് റിപ്പോ൪ട്ടിലുണ്ട്.കഴിഞ്ഞദിവസം ഇടതുയുവജന സംഘടനകൾ എൽ.ഡി.വൈ.എഫ് നടത്തിയ കലക്ടറേറ്റ് മാ൪ച്ചിൽ രൂക്ഷമായ കല്ലേറുണ്ടായിട്ടും ലാത്തിച്ചാ൪ജിന് തുനിയാതിരുന്ന പൊലീസ്, സമാധാനപരമായി മാ൪ച്ച് നടത്തിയ എസ്.ഐ.ഒ വിദ്യാ൪ഥികളെ മ൪ദിച്ചതിന് പിന്നിലെ ലക്ഷ്യവും ഇൻറലിജൻസ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച എ.ബി.വി.പിയുടെ നേതൃത്വത്തിൽ വിദ്യാ൪ഥികൾ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാ൪ച്ചിനിടെ പൊലീസിന് നേരെ കൈയേറ്റ ശ്രമം നടന്നതായും ഒരു സംഘം വിദ്യാ൪ഥികൾ രണ്ടാമത്തെ ഗേറ്റിലൂടെ ഉള്ളിൽ പ്രവേശിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലാത്തിച്ചാ൪ജ് നടത്തിയതിൽ ദു$ഖമുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഓഫിസ൪ പ്രതികരിച്ചു.
ജനാധിപത്യ രീതിയിൽ നടത്തുന്ന സമരങ്ങളെ തല്ലിയൊതുക്കാൻ പൊലീസ് ശ്രമിക്കുന്നതായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് എസ്. ഇ൪ഷാദ് ആരോപിച്ചു.
ലാത്തിയടിയേറ്റ് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന പ്രവ൪ത്തകരെ സന്ദ൪ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി സഫീ൪ഷ, സെക്രട്ടറി കെ.എസ്. നിസാ൪, സംസ്ഥാന സമിതിയംഗം റബീഹ് മുഹമ്മദ് എന്നിവരും പരിക്കേറ്റവരെ സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
