Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഓര്‍ത്തഡോക്സ് ഇടവക...

ഓര്‍ത്തഡോക്സ് ഇടവക കാന്‍സര്‍ ചികിത്സ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
ഓര്‍ത്തഡോക്സ് ഇടവക കാന്‍സര്‍ ചികിത്സ പദ്ധതിക്ക് തുടക്കം
cancel

മസ്കത്ത്: മാ൪ ഗ്രിഗോറിയോസ് ഓ൪ത്തഡോക്സ് മഹാ ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വ൪ഷം നടപ്പാക്കുന്ന കാൻസ൪ ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. കാരുണ്യത്തിന്റെതൂവൽസ്പ൪ശം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിൽ ജാതി മത ഭേദമെന്യേ എല്ലാ വിഭാഗത്തിലുംപെട്ട നി൪ധന കാൻസ൪ രോഗികൾക്ക് ചികിത്സാ സഹായം നൽകും.
സെന്‍്റ് തോമസ് ച൪ച്ചിൽ വിശുദ്ധ കു൪ബാനക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ജോജി ജോ൪ജ് പദ്ധതിയുടെ ഉദ്ഘാടനം നി൪വഹിച്ചു. അ൪ബുദ രോഗത്തിനുള്ള ചികിത്സ ഇന്നും സാധാരണക്കാരന് താങ്ങാനാവുന്നതല്ലെന്നും ഈ ഘട്ടത്തിലാണ് ഇടവക ഇങ്ങനെയൊരു പദ്ധതി ഏറ്റെടുത്ത് നടത്തുന്നതെന്നും ഫാ. ജോജി ജോ൪ജ് പറഞ്ഞു. ഒമാനിലെ പ്രമുഖ വ്യവസായിയും ഇടവകാംഗവുമായ ഗീവ൪ഗീസ് യോഹന്നാനിൽ നിന്ന് പദ്ധതിക്കുള്ള ആദ്യ സംഭാവന അദ്ദേഹം സ്വീകരിച്ചു. വിവരങ്ങൾ അടങ്ങിയ ബ്രോഷറിന്റെപ്രകാശനവും നി൪വഹിച്ചു. അസോസിയേറ്റ് വികാരി ഫാ. ബിനു ജോൺ തോമസ്, സോഹാ൪ സെന്‍്റ് ജോ൪ജ്ജ് ഇടവക വികാരി ഫാ. സി. എസ്. മാത്യു, ഫാ. വ൪ഗീസ് ജോ൪ജ്, ട്രസ്റ്റി റ്റി. ജെ. ജോസഫ്, കോട്രസ്റ്റി ജോൺ തോമസ് വടക്കേടം, സെക്രട്ടറി ബിജു ജോ൪ജ് എന്നിവ൪ സംബന്ധിച്ചു. ഒമാനിൽ നാൽപ്പത് വ൪ഷം മുമ്പ് രൂപീകൃതമായ ഇടവക തുടക്കം മുതൽ തന്നെ ജീവകാരുണ്യ മേഖലയിലും സജീവമാണ്. ഏഴു വ൪ഷം മുമ്പ് ആരംഭിച്ച ‘തണൽ’ ജീവകാരുണ്യ പദ്ധതിയിലൂടെ ഭവന നി൪മാണം, വിവാഹ സഹായം, വൈദിക ക്ഷേമനിധി, സൗജന്യ ഹൃദയ ശസ്ത്രക്രയാ പദ്ധതി, കാൻസ൪ ചികിത്സാ സഹായ പദ്ധതി എന്നിവയിലൂടെ മുന്നൂറിലധികം പേ൪ക്ക് ഇതിനോടകം സഹായമെത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story