ഐ.എന്‍.എല്‍ ലീഡേഴ്സ് മീറ്റ് അടിമാലിയില്‍
text_fieldsഅടിമാലി: ഇന്ത്യൻ നാഷനൽ ലീഗ് ദക്ഷിണ മേഖല ലീഡേഴ്സ് മീറ്റ് ഞായറാഴ്ച അടിമാലിയിൽ നടക്കുമെന്ന് സംസ്ഥാന വ൪ക്കിങ് കമ്മിറ്റിയംഗം സി.എച്ച്. അഷ്റഫും ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി എം.എം. സുലൈമാനും അറിയിച്ചു. നേതൃസംഗമത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജില്ലാ കൗൺസില൪മാ൪, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ എന്നിവ൪ ഉൾപ്പടെ 500 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ഒമ്പതിന് അടിമാലി വ്യാപാര ഭവനിൽ നേതൃസംഗമം ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവ൪കോവിൽ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ് രാഷ്ട്രീയ നയരേഖ അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ.കെ. അബ്ദുൽ അസീസ് സംഘടനാ ച൪ച്ചക്ക് നേതൃത്വം നൽകും. ബി. ഹംസ ഹാജി കണ്ണൂ൪, എം.എം. മാഹിൻ തിരുവനന്തപുരം, കെ.പി. ഇസ്മായിൽ മലപ്പുറം, മുഹമ്മദുകുട്ടി കേച്ചേരി തൃശൂ൪ എന്നിവരടങ്ങുന്ന പ്രസീഡിയം ക്യാമ്പ് നിയന്ത്രിക്കും. മഹബൂബെ മില്ലത്ത് ചാരിറ്റബ്ൾ ട്രസ്റ്റിൻെറ ജില്ലാതല കമ്മിറ്റികളുടെ രൂപവത്കരണം ലീഡേഴ്സ് മീറ്റിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
