അബ്ദുറഷീദ് വധക്കേസ്: ഭാര്യയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
text_fieldsമംഗലാപുരം: മംഗലാപുരം സെൻട്രൽ മാ൪ക്കറ്റിലെ വ്യാപാരി കുദ്രോളിയിലെ അബ്ദുറഷീദിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ നസീമ (36), ഇവരുടെ സഹോദരീ ഭ൪ത്താവ് സലീം (38), മുഹമ്മദ് ഇമ്രാൻ എന്നിവരെ പനമ്പൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘത്തലവൻ മഞ്ചേശ്വരം സ്വദേശി അബ്ദുല്ല കാലിയ, മുക്രി സിദ്ദിഖ് എന്നിവ൪ ഒളിവിലാണ്.
ജൂൺ 21നാണ്് അബ്ദുറഷീദിനെ പണമ്പൂ൪ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ നാട്ടുകാ൪ സംശയം ഉന്നയിച്ചതിനെ തുട൪ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ ഭ൪ത്താവിനെ കൊലപ്പെടുത്തിയതിൽ നസീമക്ക് പങ്കുണ്ടെന്ന സംശയമുയ൪ന്നു. നസീമയെ വിശദമായി ചോദ്യം ചെയ്തതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
മറ്റൊരാളുമായി തനിക്കുള്ള ബന്ധം എതി൪ത്തതിനാലാണ് സലീമിന് ഒരു ലക്ഷം രൂപ നൽകി മൂന്ന് പേരുടെ സഹായത്തോടെ ഭ൪ത്താവിനെ കൊലപ്പെടുത്തിയതെന്ന് നസീമ മൊഴി നൽകി. ജൂൺ 20ന് രാത്രി നസീമ ഭ൪ത്താവിന് ഉറക്കഗുളിക കല൪ത്തിയ ഭക്ഷണമാണ് നൽകിയത്. ഇതോടെ ഉറക്കത്തിലായ അബ്ദുറഷീദിനെ അബ്ദുല്ല കാലിയയും സംഘവും തലക്ക് ഇരുമ്പ് വടികൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഗുരുപൂ൪ പഴയിൽ തള്ളിയതായും വ്യക്തമായി. റഷീദിൻെറ രക്തം പുരണ്ട കിടക്ക വിരി പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു.
പനമ്പൂ൪ എസ്.ഐ ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
