എ.ഐ.സി.ടി.ഇ അംഗീകരിച്ച സീറ്റിലെ ബി.ഫാം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി
text_fieldsകൊച്ചി: എ.ഐ.സി.ടി.ഇ അംഗീകാരം നൽകിയ അധിക സീറ്റിൽ ബി.ഫാം പഠിക്കുന്ന വിദ്യാ൪ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈകോടതി അനുമതി. ഇവ൪ക്ക് പ്രവേശം നൽകിയ നടപടി അംഗീകരിച്ച് പരീക്ഷയെഴുതാൻ ആരോഗ്യ സ൪വകലാശാല അനുമതി നൽകണമെന്നാണ് ജസ്റ്റിസ് എ.എം. ഷെഫീഖിൻെറ ഉത്തരവ്.
അധികമായി ചേ൪ന്ന് പഠിക്കുന്ന വിദ്യാ൪ഥികൾക്ക് സ൪വകലാശാല അഫിലിയേഷനില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാ൪ഥികളെ പരീക്ഷ എഴുതാൻ ആരോഗ്യ സ൪വകലാശാല അനുവദിക്കാത്ത നടപടി ചോദ്യം ചെയ്ത് കോഴിക്കോട് നാഷനൽ കോളജ് ഓഫ് ഫാ൪മസിയും വിദ്യാ൪ഥിനിയായ ദിന. ജെ പ്രകാശും സമ൪പ്പിച്ച ഹരജികളിലാണ് സിംഗ്ൾബെഞ്ചിൻെറ ഉത്തരവ്.
2002ൽ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ 68 വിദ്യാ൪ഥികളുമായി പ്രവ൪ത്തനമാരംഭിച്ച കോളജിൽ 2012-13 അധ്യയന വ൪ഷം ആകെ 120 വിദ്യാ൪ഥികൾക്ക് ബി.ഫാമിന് പ്രവേശം നൽകാനും എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ചു.
എന്നാൽ, അഫിലിയേഷനുവേണ്ടി നൽകിയ അപേക്ഷകൾ ആരോഗ്യ സ൪വകലാശാല നിരസിച്ചു. സ൪ക്കാറിൻെറ എൻ.ഒ.സി ഇല്ലെന്നും ക്രമപ്രകാരമല്ല അപേക്ഷ നൽകിയതെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
അപേക്ഷ നൽകിയ സമയത്ത് വേണ്ട രേഖകൾ ആവശ്യപ്പെടാതിരുന്നതും അപേക്ഷയിൽ സ൪വകലാശാല തീരുമാനം വൈകിച്ചതും തെറ്റായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ദാനേശ്വ൪ ശിക്ഷൺ കേസിൽ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിൻെറ അംഗീകാരം ഒരിക്കൽ ലഭിച്ചാൽ സ൪വകലാശാലകളും അംഗീകാരം നൽകാൻ ബാധ്യസ്ഥരാണെന്ന സുപ്രീംകോടതി വിധിയുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാരുടെ അപേക്ഷ നിരസിച്ചതിന് നിയമപരമായതോ നിലനിൽക്കുന്നതോ ആയ കാരണങ്ങൾ ഉന്നയിക്കാൻ സ൪വകലാശാലക്ക് കഴിഞ്ഞിട്ടില്ല.
അതിനാൽ, ഒരു മാസത്തിനകം അധിക വിദ്യാ൪ഥികളുടെ അഫിലിയേഷന് നടപടി സ്വീകരിക്കണമെന്നും പരീക്ഷക്ക് അനുവദിക്കണമെന്നും സ൪വകലാശാലക്ക് കോടതി നി൪ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
