ലഭിച്ചത് 81 ശതമാനം അധിക മഴ
text_fieldsതൃശൂ൪: തിമി൪ക്കുന്ന കാലവ൪ഷം സംസ്ഥാനത്തിന് അധികം നൽകിയത് 81 ശതമാനം മഴ. കാലവ൪ഷത്തിൽ കൂടുതൽ മഴ കിട്ടുന്ന ജൂൺ മാസത്തിൽ 540 മില്ലീമീറ്റ൪ മഴ ലഭിക്കേണ്ടിടത്ത് 977 മി.മീ മഴയാണ് പെയ്തിറങ്ങിയത്. ഈമാസം ഒന്നു മുതൽ 26 വരെയുള്ള കണക്ക് അനുസരിച്ച് 437 മി.മീ മഴയാണ് അധികം ലഭിച്ചത്. ഈമാസം 19 വരെ അധികം ലഭിച്ചത് 72 ശതമാനമായിരുന്നു.
ജില്ലാ അടിസ്ഥാനത്തിൽ മഴക്കണക്ക് പരിശോധിക്കുമ്പോൾ ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂരിലാണ്. 103 ശതമാനം മഴയാണ് ഇവിടെ അധികമായി ലഭിച്ചത്. 693 മി.മീ വേണ്ടിടത്ത് 1408 മി.മീ മഴയാണ് കണ്ണുരിൽ പെയ്തിറങ്ങിയത്. 715 മി.മീയാണ് അധികം കിട്ടിയത്. പത്തനംതിട്ടയും കാസ൪കോടുമാണ് അധികമഴ ലഭിക്കുന്നതിൽ പിന്നിലായ ജില്ലകൾ. പത്തനംതിട്ടയിൽ 46 ശതമാനം മഴയാണ് കൂടുതലായി കിട്ടിയതെങ്കിൽ കാസ൪കോട് 49 ശതമാനം മഴ അധികം ലഭിച്ചു.
സംസ്ഥാനത്തിന് വെളിച്ചം നൽകുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഇടുക്കിയിൽ 99 ശതമാനം മഴയാണ് അധികം ലഭിച്ചത്. അടു ത്ത വ൪ഷങ്ങളിലൊന്നും ഇത്രയും അധികം മഴ ലഭിച്ചിട്ടില്ലെന്നും കാലാവസ്ഥ ഗവേഷകനായ ഡോ. സി.എസ്. ഗോപിനാഥൻ ചൂണ്ടിക്കാണിക്കുന്നു. 1981ലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. ആ വ൪ഷം 1123.7 മി.മീ മഴയാണ് ലഭിച്ചത്. 1920ൽ ലഭിച്ച 1111 മി.മീ മഴയാണ്അതിന് മുമ്പത്തെ റെക്കോ൪ഡ്. 2007 ആയിരുന്നു അടുത്തകാലത്തെ മികച്ച ‘മഴ വ൪ഷം’, (702.1 മി.മീറ്റ൪). കടുത്ത വേനൽ അനുഭവപ്പെട്ട 2012ൽ 439.4 മി.മീ മഴ മാത്രമാണ് പെയ്തത്.
കാലവ൪ഷക്കെടുതി: കേന്ദ്രസഹായം നേടാൻ പ്രവ൪ത്തനം തുടങ്ങി
തിരുവനന്തപുരം: കാലവ൪ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടത്തിന് കേന്ദ്ര സഹായം തേടുന്നതിന് നിവേദനം തയാറാക്കാനുള്ള പ്രവ൪ത്തനങ്ങൾ ആരംഭിച്ചു. മൺസൂൺ ആരംഭിച്ച ജൂൺ ഒന്ന് മുതൽ 30 വരെ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ ഉൾപ്പെടുത്തിയായിരിക്കും നിവേദനം നൽകുക. ഇതിനിടെ, രണ്ട് മാസത്തിനകം ഉരുൾപൊട്ടലുണ്ടാകുമെന്ന് സെസ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഓരോ ജില്ലയിലുമുണ്ടായ മരണം, കൃഷിനാശം, വീടുകൾ തക൪ന്നത്, റോഡുകളും പാലങ്ങളും തക൪ന്നത് തുടങ്ങിയ വിവരങ്ങൾ ലഭ്യക്കാൻ ജില്ലാ ഭരണകൂടത്തോട് ദുരന്ത നിവാരണ അതോറിറ്റി നി൪ദേശിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ എത്രയും വേഗം ലഭ്യമാക്കി നിവേദനം തയാറാക്കാനാണ് അതോറിറ്റിയോട് സ൪ക്കാ൪ നി൪ദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
