അബൂദബി: പരിശീലനത്തിനിടെ മരുഭൂമിയിൽ വെച്ച് വാഹനം കേടായ ഉക്രൈൻ റാലി ഡ്രൈവ൪ നി൪ജലീകരണം മൂലം മരിച്ചു. പ്രമുഖ ഉക്രൈൻ ഡ്രൈവറായ വാദിം നെസ്റ്റ൪ചുക്ക് (41) ആണ് മരിച്ചത്. അബൂദബിയിലെ ലിവ ഒയാസിസ് മേഖലയിലാണ് അപകടമുണ്ടായത്. ഉക്രൈൻ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്.
സിൽക്ക്വേ 2013 റാലിക്കായുള്ള പരിശീലനത്തിലായിരുന്നു വാദിം നെസ്റ്റ൪ചുക്ക്. മരുഭൂമിയിൽ വെച്ച് വാഹനത്തിന് സാങ്കേതിക തകരാ൪ സംഭവിച്ചു. തുട൪ന്ന് സമീപത്തെ ഗ്രാമത്തിലേക്ക് നടന്ന് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. നി൪ജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഉക്രൈൻ എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു. ജി.പി.എസ് സംവിധാനം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്തെിയത്. ഉക്രേനിയൻ റാലി ടീമായ സിക്സ്ത് ഉക്രൈൻ ലീഡറായിരുന്ന വാദിം നെസ്റ്റ൪ചുക്ക്, മരുഭൂമികളിലെ റാലികളിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. അബൂദബിയിലും മറ്റും നടന്ന മരുഭൂ റാലികളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ആരെയും ഒപ്പം കൂട്ടാതെയാണോ വാദിം നെസ്റ്റ൪ചുക്ക് മരുഭൂമിയിലേക്ക് പരിശീലനത്തിന് പോയതെന്ന് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2013 11:23 AM GMT Updated On
date_range 2013-06-27T16:53:30+05:30മരുഭൂമിയില്‍ വാഹനം കേടായി; നിര്‍ജലീകരണം മൂലം ഉക്രൈന്‍ റാലി ഡ്രൈവര്‍ മരിച്ചു
text_fieldsNext Story