ജനകീയ പ്രശ്നങ്ങള്‍ നിയമനിര്‍മാണ സഭയില്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല -വി.എം. സുധീരന്‍
text_fieldsകൊച്ചി: സ൪ക്കാ൪ നടപ്പാക്കുന്ന നല്ല കാര്യങ്ങളുടെ നിറംകെടുത്തുന്ന രീതിയിലുള്ള സാഹചര്യങ്ങളാണ് സംജാതമാകുന്നതെന്ന് വി.എം. സുധീരൻ. ജനവിശ്വാസം നിലനി൪ത്തി മുന്നോട്ടുപോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്യനിരോധന സമിതിയുടെ പ്രഫ. എം.പി. മന്മഥൻ അവാ൪ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഇത്തരം നിലപാടുകൾ ജനാധിപത്യത്തോടുള്ള ജനവിശ്വാസത്തിന് ഇടിവുണ്ടാക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവ൪ത്തന രീതിയിലും സമീപനത്തിലും സത്യസന്ധമായ പുന$പരിശോധന നടത്തി രാഷ്ട്രീയ-ഭരണ തലത്തിലുണ്ടാകുന്ന പോരായ്മകൾ പരിഹരിക്കണം. ഇതിന് രാഷ്ട്രീയ കക്ഷികൾ തയാറാകുന്നില്ളെങ്കിൽ ജനസമ്മ൪ദം കൊണ്ട് അതിന് കഴിയുമെന്നും സുധീരൻ പറഞ്ഞു. രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ ജനകീയ പ്രശ്നങ്ങൾ നിയമനി൪മാണ സഭകളിൽ പോലും ച൪ച്ച ചെയ്യാൻ തയാറാകുന്നില്ല. കേരളത്തിൽപോലും ധനാഭ്യ൪ഥനകൾ ച൪ച്ച കൂടാതെ പാസായി. ഇക്കാര്യത്തിൽ എല്ലാവ൪ക്കും ഉത്തരവാദിത്തമുണ്ട്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഗൗരവമായി ച൪ച്ച ചെയ്യാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണം. മദ്യവും മാലിന്യങ്ങളും കേരളത്തെ നാശത്തിലേക്ക് നയിക്കുകയാണ്. ശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിക്കാത്തത് കേരളം സൃഷ്ടിച്ച നേട്ടങ്ങൾ ഇല്ലാതാക്കി. നി൪മാ൪ജനം ചെയ്ത പലരോഗങ്ങളും തിരിച്ചത്തെുന്നു. ഇതിനൊപ്പം മദ്യം അനേകരെ രോഗികളാക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വ൪ധിച്ചുവരുന്ന അതിക്രമങ്ങൾക്ക് പ്രധാന കാരണം മദ്യമാണ്. എന്നാൽ, ഈ വിഷയങ്ങൾ രാഷ്ട്രീയ നേതൃത്വങ്ങൾ ഗൗരവത്തോടെ കാണുന്നില്ല. മദ്യനിരോധം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രധാന വിഷയമായി മാറ്റണം.
അവാ൪ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം സദ്ഗമയയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪ സുധീരന് പുരസ്കാരം സമ്മാനിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോ൪ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എൽദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം അബ്ദുൽ മുത്തലിബ്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, സമിതി ജനറൽ സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. വ൪ഗീസ് മുഴുത്തേറ്റ്, ഖദീജ ന൪ഗീസ്, ഫാ. തോമസ് തകിടിയേൽ, സമിതി ട്രഷറ൪ ഈസാബിൻ അബ്ദുൽ കരീം എന്നിവ൪ പങ്കെടുത്തു. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാ൪ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
