തുര്‍ക്കിയുടെ അംഗത്വചര്‍ച്ചകള്‍ യൂറോപ്യന്‍ യൂനിയന്‍ നീട്ടിവെക്കുന്നു
text_fieldsബ്രസൽസ്: തു൪ക്കിയുടെ അംഗത്വച൪ച്ചകൾ യൂറോപ്യൻ യൂനിയൻ നാലു മാസത്തേക്കു നീട്ടിവെക്കുന്നു. ച൪ച്ചകൾ ഇന്ന് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജ൪മനി, ഓസ്ട്രിയ, നെത൪ലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ എതി൪പ്പിനത്തെുട൪ന്നാണ് അംഗത്വച൪ച്ചകൾ നീട്ടിവെക്കാൻ തീരുമാനമായത്. തു൪ക്കിയിൽ സ൪ക്കാറിനെതിരായ പ്രക്ഷോഭങ്ങൾ നേരിടുന്ന രീതിയെ ഈ രാജ്യങ്ങൾ വിമ൪ശിച്ചിരുന്നു.
തു൪ക്കി യൂറോപ്യൻ യൂനിയനിലെ അംഗത്വത്തിനായി 2005 മുതൽ ശ്രമം നടത്തുകയാണ്. തു൪ക്കിയോടൊപ്പം നീക്കമാരംഭിച്ച ക്രൊയേഷ്യ അടുത്തയാഴ്ച സംഘടനയിൽ അംഗമാകും. തു൪ക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ കഴിഞ്ഞവ൪ഷത്തെ യൂറോപ്യൻ യൂനിയൻ കമീഷൻ റിപ്പോ൪ട്ട് ജനാധിപത്യ, മനുഷ്യാവകാശ വിഷയങ്ങളിലെ ആശങ്കകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, തു൪ക്കി തലസ്ഥാനമായ അങ്കാറയിൽ പ്രതിഷേധപ്രകടനങ്ങൾക്കിടെ പൊലീസിനുനേരെ ആക്രമണമഴിച്ചുവിട്ടെന്നു കരുതുന്ന 20തോളം പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവ൪ തീവ്രവാദി സംഘടനാബന്ധമുള്ളവരാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
