സഭയില്‍ ഗില്ലറ്റിന്‍ മൂന്നാം തവണ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെതുട൪ന്ന് ധനാഭ്യ൪ഥനകൾ ഗില്ലറ്റിൻ നടത്തി പാസാക്കുന്നത് സംസ്ഥാന നിയമസഭയുടെ സമീപകാല ചരിത്രത്തിൽ മൂന്നാം തവണ. സോളാ൪ വിഷയമാണ് ഇക്കുറി സഭയിൽ ച൪ച്ചയില്ലാതെ ധനാഭ്യ൪ഥനകൾ കൂട്ടത്തോടെ പാസാക്കുന്നതിലേക്ക് നയിച്ചത്. ജൂലൈ എഴ് വരെയുള്ള സമ്മേളനം വെട്ടിച്ചുരുക്കി. രണ്ടാഴ്ചക്ക് ശേഷം ജൂൺ എട്ടിനാണ് ഇനി സഭ ചേരുക. ധനകാര്യബില്ലും ധനവിനിയോഗ ബില്ലും ഉപധനാഭ്യ൪ഥനയുമെല്ലാം ആ ഘട്ടത്തിൽ മാത്രമേ പരിഗണിക്കൂ. ഏതാനും ബില്ലുകളും ഇക്കുറി നിശ്ചയിച്ചിരുന്നു. ജൂലൈ 18 വരെയാണ് സഭ നിശ്ചയിച്ചിരുന്നത്. ഏഴാം തീയതി സഭ ആരംഭിക്കുമെങ്കിലും എത്ര ദിവസം സമ്മേളിക്കുമെന്ന് കണ്ടറിയണം.
ഇത്തവണ സഭയിൽ 46 വിഷയങ്ങളിലാണ് ധനാഭ്യ൪ഥന നിശ്ചയിച്ചിരുന്നത്. ഇതിൽ പ്രതിപക്ഷ നേതാവിൻെറ അനുമതിയോടെ എട്ട് വിഷയങ്ങളിൽ ച൪ച്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ബാക്കി 37 ധനാഭ്യ൪ഥനകളാണ് ച൪ച്ചക്ക് വരേണ്ടിയിരുന്നത്. ഇതിൽ പൊതുഭരണം, നീതിന്യായം, വനം തുടങ്ങിയ വകുപ്പുകളുടെ ധനാഭ്യ൪ഥന 12നും പൊലീസ്, ജയിലുകൾ തുടങ്ങിയവ 13നും ച൪ച്ച ചെയ്ത് പാസാക്കിയിരുന്നു. 37 ധനാഭ്യ൪ഥനകളിൽ അഞ്ചെണ്ണമാണ്പാസാക്കിയത്. 17ഓടെയാണ് ബഹളം മൂലം ധനാഭ്യ൪ഥന ച൪ച്ചകൾ മുടങ്ങിയത്. 17,18,19,20,24 ദിവസങ്ങളിൽ ച൪ച്ച കൂടാതെ ധനാഭ്യ൪ഥനകൾ പാസാക്കി.ചൊവ്വാഴ്ച മുതൽ സഭ പരിഗണിക്കേണ്ട 14 ധനാഭ്യ൪ഥനകൾ കൂടി ബാക്കിയുണ്ടായിരുന്നു. ഇതിന് പുറമെ ച൪ച്ചയില്ലാതെ അവതരിപ്പിക്കുന്ന എട്ടും അടക്കം ആകെ 22 എണ്ണം. ഇവയാണ് ഗില്ലറ്റിനിലൂടെ പാസാക്കിയത്. നിയമസഭയിൽ അപൂ൪വമായി മാത്രം ഉപയോഗിക്കുന്ന രീതിയാണിത്.
സമീപകാലത്ത് രണ്ട് തവണ കൂടി ഈ രീതിയിൽ ധനാഭ്യ൪ഥനകൾ പാസാക്കിയിട്ടുണ്ട്. പ്ളസ് ടു സ്കൂളുകൾ അനുവദിച്ചതിലെ ക്രമക്കേടുകൾ ആരോപിച്ച് 2000 ജൂൺ അഞ്ചിന് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ജൂൺ 20, 21, 22, 23, 26, 27 ദിവസങ്ങളിൽ തുട൪ച്ചയായി സഭ സ്തംഭിച്ചു. ഇതോടെ ജൂൺ 28 മുതൽ ജൂലൈ 16 വരെയുള്ള സഭാസമ്മേളനം റദ്ദാക്കി.
ജൂലൈ 17ന് സഭ ചേ൪ന്ന് 23 ധനാഭ്യ൪ഥനകളും ച൪ച്ചകൂടാതെ പാസാക്കുന്ന ഒമ്പതും അടക്കം 32 ധനാഭ്യ൪ഥനകൾ ച൪ച്ച കൂടാതെ ഗില്ലറ്റിൻ ചെയ്തു. 2001 ഒക്ടോബറിലും ഗില്ലറ്റിൻ നടന്നിട്ടുണ്ട്. അന്ന് ഒക്ടോബ൪ 22,23,24,29,30 തീയതികളിൽ സഭ ബഹളത്തിലായി.
സഭയിലെ സംഘ൪ഷത്തിനിടെ മന്ത്രി ഗണേഷ്കുമാറിനെ ആക്രമിച്ചെന്നാരോപിച്ച് പ്രതിപക്ഷത്തെ എം.വി. ജയരാജൻ, പി.എസ്. സുപാൽ, രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹളം. തുട൪ന്ന് ഒക്ടോബ൪ 31ന് 33 ധനാഭ്യ൪ഥനകൾ ച൪ച്ച കൂടാതെ സഭ കൂട്ടത്തോടെ പാസാക്കി. ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലും ഇതോടൊപ്പം പാസാക്കിയിരുന്നു. ഇത്തവണ ധനകാര്യബിൽ അടക്കം പാസാക്കാനുണ്ട്. ഗില്ലറ്റിൻ ചെയ്ത ധനാഭ്യ൪ഥനകളുടെ അടിസ്ഥാനത്തിലാണ് ധനകാര്യ ബിൽ തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
