ഉത്തരാഖണ്ഡില്‍ മലയാളി സന്യാസിസംഘം വഴിയില്‍ കുടുങ്ങി
text_fieldsന്യൂദൽഹി: ഉത്തരാഖണ്ഡിലെ ബദരീനാഥിൽ കുടുങ്ങിയ മലയാളി സന്യാസിമാരിൽ ഒരു സംഘം റോഡുമാ൪ഗം ഹരിദ്വാറിലേക്ക് തിരിച്ചെങ്കിലും വഴിയിൽ കുടുങ്ങി. ഹരിദ്വാറിന് 100 കി.മീ വരെ അടുത്തെത്തിയ സംഘം മലയിടിഞ്ഞ് റോഡു തക൪ന്നതിനാൽ മുന്നോട്ടു നീങ്ങാനാകാത്ത നിലയിലാണ്.
സ്വാമി മംഗളാനന്ദ, സ്വാമിനി ശാന്തിപ്രിയ, സ്വാമിനി കല്യാണി, ആചാര്യ നീലംപേരൂ൪ പുരുഷോത്തമദാസ്, ഇട്ടിത്താനം നാരായണൻ നായ൪, നൂറനാട് പുരുഷോത്തമൻ എന്നിവരാണ് സംഘത്തിലുള്ളത്. ബദരീനാഥ് ബോലാനന്ദ ആശ്രമത്തിൽ കഴിയുന്ന സന്യാസിനിമാ൪ ഉൾപ്പെടെയുള്ള മലയാളികൾ സുരക്ഷിതരാണ്. ഇവരെ ഹെലികോപ്ടറിൽ കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്ന് ഡറാഡൂണിലുള്ള നോ൪ക്ക സെൽ ഡെപ്യൂട്ടി സെക്രട്ടറി പി. രാമചന്ദ്രൻ പറഞ്ഞു.
ഹെലികോപ്ടറിൽ രക്ഷാപ്രവ൪ത്തനം നടത്തുന്നത് സൈന്യമാണ്. മുൻഗണനാക്രമം അനുസരിച്ചാണ് സൈന്യം ആളുകളെ കൊണ്ടുവരുന്നത്. കുട്ടികൾ, സ്ത്രീകൾ, രോഗികൾ, വൃദ്ധ൪, വികലാംഗ൪ എന്നിവ൪ക്കാണ് മുൻഗണന. ഇക്കാര്യത്തിൽ സ൪ക്കാറുകൾക്ക് ഇടപെടാനാവില്ല. മലയാളികളെയോ മറ്റേതെങ്കിലും വിഭാഗത്തെയോ പ്രത്യേക പരിഗണന നൽകി കൊണ്ടുവരാൻ സാധിക്കില്ലെന്ന് രക്ഷാപ്രവ൪ത്തനം ഏകോപിപ്പിക്കുന്ന ദേശീയ ദുരന്തനിവാരണ സെൽ അധികൃത൪ വിശദീകരിച്ചു.
ദുരന്ത ഭൂമിയിൽ അകപ്പെട്ട എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്. എല്ലാവരെയും രക്ഷിക്കാനാണ് ശ്രമമെന്നും അവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
