ദുരന്തഭൂമിയിലെ സൈനികരുടെ സേവനങ്ങളെ വിലകുറച്ചു കാണരുതെന്ന് ചിദംബരം
text_fieldsകാരൈക്കുടി: ഉത്തരാഖണ്ഡിൽ പേമാരിയിൽ അപകടത്തിലായവരെ രക്ഷിക്കാൻ സ൪ക്കാ൪ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സൈന്യത്തിൻെറ സേവനത്തെ വിലകുറച്ചുകാണരുതെന്നും കേന്ദ്രമന്ത്രി പി. ചിദംബരം മാധ്യമങ്ങളോടു പറഞ്ഞു. രക്ഷാപ്രവ൪ത്തനങ്ങൾ കാര്യക്ഷമമായില്ലെന്ന വിമ൪ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൈനികരാണ്, ഫോട്ടോയെടുപ്പിനെത്തുന്ന രാഷ്ട്രീയക്കാരല്ല ഉത്തരാഖണ്ഡിലെ നായകരെന്നു പറഞ്ഞ് മോഡിയുടെ സന്ദ൪ശനത്തെ അദ്ദേഹം പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. മുഖ്യമന്ത്രിമാ൪ സന്ദ൪ശനത്തിനെത്തുന്നത് ദുരന്തഭൂമിയിലെ രക്ഷാപ്രവ൪ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെയുടെ നി൪ദേശത്തെ വകവെക്കാതെയാണ് മോഡി ഉത്തരാഖണ്ഡ് സന്ദ൪ശനത്തിനെത്തിയത്. കേദാ൪നാഥ് ക്ഷേത്രപുനരുദ്ധാരണത്തിന് സഹായം വാഗ്ദാനം ചെയ്ത മോഡി പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
‘പ്രകൃതിദുരന്തങ്ങളെ ആ൪ക്കും തടയാനാകില്ല. എന്നാൽ, ദുരന്തത്തിനുശേഷം മുഴുവൻസമയ രക്ഷാപ്രവ൪ത്തനം നടത്തി. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സൈനിക൪ സ്തുത്യ൪ഹമായ സേവനമാണ് നടത്തിയത്. ശീതീകരിച്ച മുറിയിലിരുന്ന് വാ൪ത്തയെഴുതുന്നതുപോലെയല്ല അത്’ -ചിദംബരം പറഞ്ഞു. ഒത്തൊരുമയില്ലായ്മ ദുരന്തമേഖലയിലെ രക്ഷാപ്രവ൪ത്തനങ്ങളെ തള൪ത്തിയെന്ന റിപ്പോ൪ട്ടുകൾക്ക് മറുപടിയായാണ് ചിദംബരം ഇങ്ങനെ പറഞ്ഞത്. കര, നാവിക, വ്യോമസേനാവിഭാഗങ്ങളുടെയും ഇന്തോ -തിബത്ത് ബോ൪ഡ൪ പൊലീസുൾപ്പെടെ അ൪ധസൈനിക വിഭാഗങ്ങളുടെയും സേവനം അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്നാട്ടിൽ സ്വന്തം മണ്ഡലമായ ശിവഗംഗയിലെ കാരൈക്കുടിയിൽ കേന്ദ്ര വ്യവസായ സുരക്ഷാസേന കാമ്പസിൽ നാലാമത് റിസ൪വ് ബറ്റാലിയൻ രാജ്യത്തിന് സമ൪പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
