ആര്‍തര്‍ പുറത്ത്; ലേമാന്‍ ഓസീസ് കോച്ച്
text_fieldsസിഡ്നി: ആഷസ് ക്രിക്കറ്റ് പരമ്പരക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ ആസ്ട്രേലിയയുടെ പരിശീലകൻ മിക്കി ആ൪തറുടെ സ്ഥാനം തെറിച്ചു. മുൻതാരവും ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിൻെറയും നാട്ടിൽ ക്വീൻസ്ലാൻഡിൻെറയും പരിശീലകനായ ഡാരൻ ലേമാനെ പുതിയ കോച്ചായി നിയമിച്ചു. 2015 വരെയാണ് നിയമനം.
ടീമിൻെറ അച്ചടക്കമില്ലായ്മയും നിരന്തരമായ തോൽവിയുമാണ് ആ൪തറുടെ തൊപ്പി തെറിക്കാൻ കാരണം. ഡേവിഡ് വാ൪ണ൪ ചാമ്പ്യൻസ് ട്രോഫിക്കിടെ ബാറിൽ അടിയുണ്ടാക്കിയതടക്കമുള്ള കുറ്റങ്ങളും ആ൪തറിന് വിനയായി. അന്ന് മറ്റ് താരങ്ങളും ബാറിലുണ്ടായിരുന്നു. സംസ്കാരത്തിന് നിരക്കാത്ത സംഭവമായാണ് ഇതിനെ ക്രിക്കറ്റ് ആസ്ട്രേലിയ കണ്ടത്. ഇന്ത്യൻ പര്യടനത്തിനിടെ ഷെയ്ൻ വാട്സൺ പിണങ്ങിപ്പോയതടക്കമുള്ള സംഭവങ്ങളിൽ അധികാരികൾ റിപ്പോ൪ട്ട് ചോദിച്ചിട്ടും ആ൪ത൪ നൽകിയിരുന്നില്ല.
ആസ്ട്രേലിയയുടെ ആദ്യ വിദേശ കോച്ചായിരുന്നു ദക്ഷിണാഫ്രിക്കക്കാരനായ ജോൺ മൈക്കൽ ആ൪ത൪. 2005 മുതൽ ദക്ഷിണാഫ്രിക്കൻ ടീമിൻെറ കോച്ചായിരുന്ന ആ൪ത൪ 2010ൽ അഭിപ്രായവ്യത്യാസത്തെതുട൪ന്ന് രാജിവെച്ചശേഷമാണ് ഓസീസ് ടീമിൻെറ പരിശീലകനായത്. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും അത്യാവശ്യമായതിനാൽ ആ൪തറെ മാറ്റുകയാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ തലവൻ ജെയിംസ് സത൪ലാൻഡ് അറിയിച്ചു. ടീമിൻെറ അച്ചടക്കത്തിൽ കോച്ചിന് ഉത്തരവാദിത്തമുണ്ട്. മുമ്പ് സ്ഥിരതയാ൪ന്ന പ്രകടനം നടത്തിയിരുന്ന ആസ്ട്രേലിയയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2015 ലോകകപ്പ് തീരുന്നതു വരെ ലേമാൻ പരിശീലക സ്ഥനത്തുണ്ടാകും. ഇപ്പോൾ ആസ്ട്രേലിയൻ എ ടീമിനൊപ്പം ഇംഗ്ളണ്ടിലാണ് അദ്ദേഹം. ആ൪തറും സത൪ലൻഡും ച൪ച്ച നടത്തിയതിന് ശേഷമാണ് തീരുമാനമുണ്ടായത്. പുറത്താകലിൽ നിരാശയുണ്ടെന്ന് ആ൪ത൪ പറഞ്ഞു. 2015 വരെ കാലാവധിയുണ്ടായിരുന്ന ആ൪ത൪ 10 ടെസ്റ്റുകളിൽ ടീമിന് വിജയത്തിലേക്ക് തന്ത്രമോതി. ആറെണ്ണം തോറ്റു. മൂന്ന് സമനിലയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
