ആഹ്ളാദനൃത്തം, അഭിനന്ദനപ്രവാഹം
text_fieldsബെ൪മിങ്ഹാം: ആഹ്ളാദത്തിൻെറ ഗന്നം സ്റ്റൈൽ നൃത്തവും ബംഗ്ര ചുവടുകളും കിരീടത്തിലെ ചുംബനവുമായി പതിവില്ലാത്തവിധം ആഘോഷത്തിലായിരുന്നു ഇന്ത്യൻ ടീം. ക്യാപ്റ്റൻ കുക്കിൻെറ ടീമിനെ കീഴടക്കിയ ക്യാപ്റ്റൻ കൂൾ എം.എസ്. ധോണി അത്ര കൂളായല്ല വിജയമാഘോഷിച്ചത്. രണ്ടുവ൪ഷം മുമ്പ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നുവാൻ കുലശേഖരയെ സിക്സറടിച്ച് കിരീടനേട്ടത്തിലെത്തിയ ധോണി ശാന്തനായായിരുന്നു ലോകകപ്പ് ജയം കൊണ്ടാടിയത് . എന്നാൽ, ഞായറാഴ്ച വിജയത്തിനടുത്തെത്തിയപ്പോൾ, വിക്കറ്റിന് പിന്നിൽ ഇന്ത്യൻ നായകൻ തുള്ളിച്ചാടി. മിടുക്കരായ എതിരാളികൾക്കെതിരായ വിജയത്തിന് മധുരം കൂടുമെന്നാണ് പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘മഹി’ പറഞ്ഞത്. ദൈവം വന്ന് കളി ജയിപ്പിക്കില്ലെന്നാണ് ഇംഗ്ളീഷ് ബാറ്റിങ്ങിന് മുമ്പ് ടീമംഗങ്ങളോട് ധോണി പറഞ്ഞത്. താൻ പാതി ദൈവം പാതി എന്ന പഴമൊഴിയും നായകൻ ഓ൪മിപ്പിച്ചു.
ഐ.സി.സിയുടെ ചാമ്പ്യൻസ് ട്രോഫി ഇലവൻെറ നായകൻ കൂടിയായി തെരഞ്ഞെടുക്കപ്പെട്ടത് ധോണിക്ക് ഇരട്ടി മധുരമായി. ശിഖ൪ ധവാനും ജദേജയും കോഹ്ലിയും ഭുവനേശ്വ൪ കുമാറും ഇലവനിലുണ്ട്.
നേരത്തേ, സ്റ്റേഡിയം വലംവെച്ചപ്പോൾ ടീമംഗങ്ങൾ കാണികൾക്കൊപ്പം ആവേശത്തിരയായി. നീലക്കുപ്പായത്തിൻെറ തിളക്കം മറച്ച ചന്ദനനിറമുള്ള കോട്ടുമിട്ടാണ് ടീം ട്രോഫിയുമായി മൈതാനം വലംവെച്ചത്. ഐ.പി.എല്ലിൽ ബാംഗ്ളൂ൪ റോയൽ ചലഞ്ചേഴ്സിൽ സഹതാരമായിരുന്ന ക്രിസ് ഗെയ്ലിൻെറ ഗന്നം സ്റ്റൈൽ നൃത്തവുമായി വിരാട് കോഹ്ലി ആരാധകരെ കോരിത്തരിപ്പിച്ചു. രോഹിത് ശ൪മ പഞ്ചാബിതാളത്തിൽ ചുവടുവെച്ചു. തിങ്കളാഴ്ച ട്വിറ്ററിൽ സുരേഷ് റെയ്നയും അശ്വിനും വിജയസന്ദേശങ്ങൾ കുറിച്ചിട്ടു.
അഭിമാന കിരീടം നേടിയ ടീമംഗങ്ങൾക്ക് ഓരോ കോടി വീതവും സപ്പോ൪ട്ടിങ് സ്റ്റാഫിന് 30 ലക്ഷം വീതവും ബി.സി.സി.ഐ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിനെയും ധോണിയുടെ ക്യാപ്റ്റൻസിയേയും സുനിൽ ഗവാസ്ക൪, ചന്ദു ബോ൪ഡെ, നരി കോൺട്രാക്ട൪, ഇ. പ്രസന്ന, ഗുണ്ടപ്പ വിശ്വനാഥ് , കെ. ശ്രീകാന്ത് തുടങ്ങിയവ൪ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
