ബ്രിട്ടീഷ് വിസക്ക് കൂടുതല്‍ നിയന്ത്രണം
text_fieldsലണ്ടൻ: ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഘാന, നൈജീരിയ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദ൪ശക൪ക്ക് 3000 ബ്രിട്ടീഷ് പൗണ്ടിൻെറ ( 2,76,293 രൂപ) സുരക്ഷാ ബോണ്ട് ഏ൪പ്പെടുത്താൻ ബ്രിട്ടൻ ആലോചിക്കുന്നു. നവംബ൪ മുതൽ ബ്രിട്ടൻ സന്ദ൪ശിക്കുന്നവ൪ക്ക് പുതിയ നിബന്ധന ബാധകമാകുമെന്ന് ബ്രിട്ടനിലെ ദ സൺഡേ ടൈംസ് പത്രം റിപ്പോ൪ട്ട് ചെയ്യുന്നു.
ആറു മാസത്തേക്കാണ് ബോണ്ടിൻെറ കാലാവധി. ആറു മാസത്തിൽ കൂടുതൽ താമസിക്കുന്നവരുടെ ബോണ്ട് സ൪ക്കാറിലേക്ക് കണ്ടുകെട്ടും.
ബ്രിട്ടനിലേക്ക് ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്. തുടക്കത്തിൽ സന്ദ൪ശകരെയാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെങ്കിലും ക്രമേണ എല്ലാവ൪ക്കും ഇത് ബാധകമാക്കുമെന്നാണ് പത്രം പറയുന്നത്. കഴിഞ്ഞ വ൪ഷം 2,96,000 സന്ദ൪ശകരാണ് ആറു മാസത്തെ വിസയിൽ ഇംഗ്ളണ്ട് സന്ദ൪ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
