മനാമ: കഴിഞ്ഞ ദിവസം സീഫ് മേൽപാലത്തിൽ നിന്ന് വാഹനം താഴേക്ക് മറിഞ്ഞ് രണ്ട് യുവതികൾ മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവ൪ക്ക് എത്രയും വേഗം ശമനമുണ്ടാകട്ടെയെന്ന് പ്രാ൪ഥിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കാൻ മന്ത്രിസഭ നി൪ദേശം നൽകി. ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പവരുത്താൻ ബന്ധപ്പെട്ടവരെ ഉണ൪ത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ നി൪ദേശിച്ചു.
യൂനിവേഴ്സിറ്റിയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ ഫലം പ്രതീക്ഷയുണ൪ത്തുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാ൪ഥികളെ മന്ത്രിസഭ അഭിനന്ദിക്കുകയും ഭാവിയിൽ കൂടുതൽ വിജയം കരസ്ഥമാക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പരീക്ഷകളിൽ വിജയിച്ച വിദ്യാ൪ഥികളുടെ ഉപരിപഠനം ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. രാജ്യത്തിൻെറ ആവശ്യത്തിനനുസരിച്ചും വിദ്യാ൪ഥികളുടെ മാ൪ക്കനുസരിച്ചും വിദേശത്ത് ഉപരിപഠനം നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കും. ഇതിന് നിലവിൽ മന്ത്രാലയത്തിൻെറ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ നി൪മാണം നടന്നുകൊണ്ടിരിക്കുന്ന പാ൪പ്പിട യൂനിറ്റുകളുടെ നി൪മാണ പുരോഗതി മന്ത്രിസഭ ച൪ച്ച ചെയ്തു. മുഹറഖ്, ജനൂസാൻ, ഗലാലി എന്നിവിടങ്ങളിലെ പാ൪പ്പിട യൂനിറ്റുകളുടെ പണി എത്രയും പെട്ടെന്ന് പൂ൪ത്തീകരിച്ച് അപേക്ഷക൪ക്ക് നൽകണമെന്ന് നി൪ദേശിച്ചു. ഇറാനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഹസൻ റൂഹാനിക്ക് മന്ത്രിസഭ ആശംസകൾ നേ൪ന്നു. ഗൾഫ് അയൽ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും മേഖലയുടെ സമാധാനത്തിന് ശ്രമിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഈസ്റ്റ് റിഫയിൽ പുതുതായി സെക്കൻഡറി സ്കൂൾ ആരംഭിക്കുന്നതിനുള്ള പാ൪ലമെൻറിൻെറ ആവശ്യം മന്ത്രിസഭ അംഗീകരിച്ചു. ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ കപ്പൽ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനുള്ള പാ൪ലമെൻറ് നി൪ദേശവും അംഗീകരിക്കപ്പെട്ടു. കിരീടാവകാശിയൂം ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിസഭാ യോഗം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2013 8:22 AM GMT Updated On
date_range 2013-06-24T13:52:22+05:30സീഫ് അപകടം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
text_fieldsNext Story