സരബ്ജിതിന്‍െറ കൊല: രാജ്യാന്തര കോടതിയെ സമീപിക്കാന്‍ ഹരജി
text_fieldsഅഹ്മദാബാദ്: പാകിസ്താനിലെ ജയിലിൽ സരബ്ജിത് സിങ്കൊല്ലപ്പെട്ടതിനു പിന്നിൽ പ്രവ൪ത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്ര സ൪ക്കാറിന് നി൪ദേശം നൽകണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ അഹ്മദാബാദ് ഹൈകോടതിയിൽ ഹരജി.
സരബ്ജിതിൻെറ കൊലപാതകം താഷ്കൻറ് പ്രഖ്യാപനത്തിൻെറ നഗ്നമായ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. അഹ്മദാബാദ് ഹൈകോടതിയിലെ അഭിഭാഷകനായ ഗിരീഷ് ദാസ് ആണ് കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഭാസ്ക൪ ഭട്ടാചാര്യയും ജസ്റ്റിസ് ജെ.ബി. പരീദ്വാലയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്ത്യക്ക് രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള നിയമപരമായ മാ൪ഗങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാൻ ഹരജിക്കാരന് നി൪ദേശം നൽകി. പൊതുതാൽപര്യ ഹരജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
സരബ്ജിതിൻെറ കൊലയും ചില അവയവങ്ങൾ നീക്കി മൃതദേഹം ഇന്ത്യയിലേക്ക് അയച്ച രീതിയും ഗുരുതരമായ മൗലികാവകാശ ലംഘനമാണെന്നും ഇന്ത്യയും പാകിസ്താനും അംഗീകരിച്ചിട്ടുള്ള യു.എൻ കരാറുകളുടെ ലംഘനമാണ് കൊലയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
