ആഗസ്റ്റ് പകുതിക്കുശേഷം എം.എം മണിക്ക് ഇടുക്കിയില്‍ പ്രവേശിക്കാം
text_fieldsകൊച്ചി: അന്വേഷണം പൂ൪ത്തിയായാലും ഇല്ളെങ്കിലും സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം മണിക്ക് ആഗസ്റ്റ് പകുതിക്ക് ശേഷം ഇടുക്കി ജില്ലയിൽ പ്രവേശിക്കാൻ ഹൈകോടതി അനുമതി. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട കേസിൽ മണിക്ക് ജാമ്യം അനുവദിച്ചപ്പോൾ ഏ൪പ്പെടുത്തിയ എല്ലാ വ്യവസ്ഥകളിലും വ്യാഴാഴ്ച മുതൽ ക്യത്യം രണ്ട് മാസമാകുന്ന ദിവസം മുതൽ ഇളവ് പ്രാബല്യത്തിൽ വരുമെന്നും ജസ്റ്റിസ് എസ്. എസ് സതീശചന്ദ്രൻ ഉത്തരവിട്ടു.
രണ്ടു മാസത്തേക്ക് ജാമ്യത്തിൽ ഇളവ് അനുവദിക്കില്ല. രണ്ടു മാസത്തിനകം അന്വേഷണം പൂ൪ത്തിയാക്കുമെന്ന ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയുടെ ഉറപ്പ് രേഖപ്പെടുത്തിയാണ് ഉത്തരവ്.ഇടുക്കി ജില്ലയിൽ പ്രവേശിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ആഴ്ച തോറും ഹാജരാകണമെന്നുമുള്ള ജാമ്യ വ്യവസ്ഥയിൽ പൂ൪ണ ഇളവ് തേടി മണി നൽകിയ അപേക്ഷയിലാണ് നടപടി. അന്വേഷണ കാലയളവിൽ മണി ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് സാക്ഷികൾക്ക് ഭീഷണിയാണെന്നും അന്വേഷണത്തെ ബാധിക്കുമെന്നും ഡി.ജി.പി അറിയിച്ച സാഹചര്യത്തിലാണ് രണ്ടു മാസത്തേക്ക് ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യേണ്ടെന്ന് കോടതി ഉത്തരവിട്ടത്.
സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ജൂൺ 11 വരെ ആറു ദിവസത്തേക്ക് ഇടുക്കി ജില്ലയിൽ പ്രവേശിക്കാൻ കോടതി നേരത്തേ മണിക്ക് അനുമതി നൽകിയിരുന്നു. 2012 നവംബ൪ 21നാണ് മണി അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
