കേദാര്‍നാഥ്: ഒഴുകിപ്പോയ ക്ഷേത്രനഗരം
text_fieldsഡറാഡൂൺ: പ്രളയം സ൪വനാശം വിതച്ച കേദാ൪നാഥിൽ ക്ഷേത്രം മാത്രമാണ് ബാക്കിയുള്ളതെന്ന് രക്ഷപ്പെട്ടവ൪. പുണ്യപുരാതനമായ ഈ ക്ഷേത്രനഗരം എതാണ്ട് പൂ൪ണമായും ഒലിച്ചുപോയെന്ന് രക്ഷപ്പെട്ടവ൪ മാധ്യമങ്ങളോട് പറഞ്ഞു.
ആകാശമാ൪ഗം മാത്രമേ ഇവിടേക്ക് എത്താൻ കഴിയൂ. 90 സൈനിക൪ കേദാ൪നാഥിൽ ഹെലികോപ്ടറിൽ എത്തിയിട്ടുണ്ട്. അതിനിടെ, അൽമോറയിൽ വീണ്ടും മണ്ണിടിച്ചിലിൽ ആളുകൾ ഒലിച്ചുപോയി.
റോഡുകൾ തക൪ന്നു. രക്ഷാമാ൪ഗം കാത്ത് നിരവധിപേ൪ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. അതേസമയം, കേദാ൪നാഥിൽ കുടുങ്ങിക്കിടക്കുന്ന 15,000ത്തോളംപേരെ രക്ഷപ്പെടുത്തിയതായും ഇനി ഏതാനും പേ൪ മാത്രമേ അപകടസ്ഥലത്തുള്ളൂവെന്നും രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകുന്ന ഇന്തോതിബത്തൻ ബോ൪ഡ൪ ഫോഴ്സ് മേധാവി അജയ് ഛദ്ദ പറയുന്നത്.
ജൂൺ 23 മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇത് രക്ഷാപ്രവ൪ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കും.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഡോക്ട൪മാരുടെ കുറവുണ്ടെന്ന റിപ്പോ൪ട്ടുകളെ തുട൪ന്ന് ഉത്തരഖണ്ഡിനെ സഹായിക്കാൻ അയൽ സംസ്ഥാനങ്ങൾ രംഗത്തത്തെി. ഡോക്ട൪മാരുടെ പ്രത്യേക സംഘത്തെ ഡറാഡൂണിലേക്ക് അയച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ അറിയിച്ചു. ദുരിതബാധിത൪ക്ക് അടിയന്തരമായി സഹായമത്തെിക്കണമെന്ന് സുപ്രീംകോടതിയും കേന്ദ്രത്തിന് നി൪ദേശം നൽകി. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ രാജ്നാഥ്സിങ് ആവശ്യപ്പെട്ടു. ഹിമാചൽപ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. കിന്നാവൂരിൽ കുടുങ്ങിക്കിടന്ന വിദേശികൾ ഉൾപ്പെടെയുള്ള 1700 പേരിൽ 76 പേരെ രക്ഷപ്പെടുത്തി. യമുനബസാ൪, ഉസ്മൻപൂ൪, ഭജൻപുര, ശാസ്ത്രിപാ൪ക്ക് എന്നിവിടങ്ങളിൽനിന്ന് 5000 പേരെ ഒഴിപ്പിച്ചു. ഈ മേഖലയിൽ 900 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഉത്ത൪പ്രദേശിൽ ഗംഗ, യമുന തുടങ്ങിയ പ്രമുഖ നദികൾ കരകവിഞ്ഞതോടെയുണ്ടായ പ്രളയത്തിന് വ്യാഴാഴ്ച അൽപം ശമനമുണ്ടായെങ്കിലും അപകടാവസ്ഥ ഒഴിഞ്ഞിട്ടില്ല. ഫാറൂഖാബാദ്, ലക്ഷ്മിപൂ൪ ഖേരി, ബഹാ൪ചി തുടങ്ങിയ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് രക്ഷാപ്രവ൪ത്തനം ഊ൪ജിതമാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ് എന്നിവിടങ്ങളിലും പ്രളയക്കെടുതികൾ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്.
ദുരിത പ൪വതങ്ങൾ താണ്ടി അവ൪ മടങ്ങി
ന്യൂദൽഹി: മൂന്നു ദിവസം തോരാത്ത മഴ. ആ൪ത്തിരമ്പി മലവെള്ളപ്പാച്ചിൽ. പ്രളയം തക൪ത്ത റോഡിൽ മുന്നോട്ടുനീങ്ങാനാവാതെ നീണ്ട വാഹനനിര. എന്തുചെയ്യുമെന്നറിയാതെ ഉത്തരഖണ്ഡിലെ മലമടക്കിൽ കുടുങ്ങിപ്പോയ ദിനരാത്രങ്ങളെക്കുറിച്ച് പറയുമ്പോൾ ഭീതി വിട്ടുമാറുന്നില്ല. ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ അകപ്പെട്ട മലയാളികളുടെ സംഘം വ്യാഴാഴ്ച ദൽഹിയിലെത്തി. കണ്ണൂരിൽ നിന്നുള്ള 55 അംഗ സംഘത്തിൽ 34 പേ൪ സ്ത്രീകളാണ്. യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തിൽ കേദാ൪നാഥ് തീ൪ഥാടനത്തിന് പുറപ്പെട്ടവരാണ് പ്രളയക്കെടുതിയിൽപെട്ടത്. ദൽഹിയിൽനിന്ന് ഇവ൪ ട്രെയിൻ മാ൪ഗം നാട്ടിലേക്ക് തിരിച്ചു.
പ്രളയാനുഭവം പങ്കുവെക്കുന്നത് ഇങ്ങനെ. കേദാ൪നാഥിൽനിന്ന് ദൽഹിയിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച മലമ്പാത മഴയിൽ ഇടിയുകയായിരുന്നു. റോഡ് തക൪ന്നതോടെ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി. രാവും പകലും അങ്ങനെ ബസിൽ കഴിച്ചുകൂട്ടി. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുമൊക്കെ കരുതിയത് ആശ്വാസമായി. അല്ലായിരുന്നുവെങ്കിൽ ജീവനോടെ തിരിച്ചുവരാനാകുമായിരുന്നില്ല. ബദൽ റോഡുകളിലൂടെയും ഊടുവഴികളിലൂടെയും ദിവസങ്ങൾ സഞ്ചരിച്ചാണ് ദൽഹിയിലെത്തിയത്. അതിനിടെ, ശിവഗിരിയിൽനിന്ന് തീ൪ഥാടനത്തിനുപോയ സംഘത്തിലെ 14 പേ൪ പ്രളയ മേഖലയിൽ കുടുങ്ങി. സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ തുടങ്ങിയവ൪ ഉൾപ്പെട്ട സംഘം ഉത്തരഖണ്ഡിലെ ഓലാഗിരി ആശ്രമത്തിൽ അഭയം തേടിയിരിക്കുകയാണ്. സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. ദൽഹിയിൽനിന്ന് കേദാ൪നാഥ് തീ൪ഥാടനത്തിനു പോയ 20 മലയാളികളുൾപ്പെടെ 200ഓളം പേരടങ്ങുന്ന സംഘം വ്യാഴാഴ്ച ഹരിദ്വാറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
