രണ്ടര വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
text_fieldsമുക്കം: മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. മുക്കം മാമ്പറ്റ കൊറ്റങ്ങൽ അഡ്വ. മിൻറൂബ് ചാന്ദ്നജിഷ ദമ്പതികളുടെ രണ്ടരവയസ്സുള്ള മകൻ ഓംചന്ദാണ് മരിച്ചത്. മഴയത്ത് കുടയുമായി മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച വൈകീട്ട് നാലോടെ കാണാതായി. തുട൪ന്ന് സമീപത്തെ തോട്ടിലും പറമ്പിലെ കുളത്തിലും മറ്റും ഏറെ നേരം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഫയ൪ഫോഴ്സും പൊലീസും നാട്ടുകാരും ചേ൪ന്ന് മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷമാണ് വൈകീട്ട് ഏഴോടെ മൃതദേഹം തോട്ടിൽ കണ്ടത്തെിയത്. ഒരു കിലോമീറ്ററോളം ഒഴുകി അഗസ്ത്യൻമുഴിയിൽ ഇരുവഴിഞ്ഞി പുഴക്കടവിൽ എത്തുംമുമ്പേ ചവറിൽ തടഞ്ഞ മൃതദേഹം നാട്ടുകാരാണെടുത്തത്. മരിച്ച ഓംചന്ദിന് എട്ടുമാസം പ്രായമായ സഹോദരനുണ്ട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുമുമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.