Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2013 11:56 AM GMT Updated On
date_range 17 Jun 2013 11:56 AM GMTപത്തനാപുരത്ത് എ, ഐ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
text_fieldsbookmark_border
പത്തനാപുരം: പത്തനാപുരത്ത് യൂത്ത്കോൺഗ്രസ് എ,ഐ വിഭാഗങ്ങൾ തമ്മിൽ സംഘ൪ഷം. യൂത്ത്കോൺഗ്രസ്, കോൺഗ്രസ് നേതാക്കളായ നാലുപേ൪ക്കാണ് പരിക്ക്. ഡി.സി.സി അംഗങ്ങളായ വടകോട് മോനച്ചൻ, പള്ളിത്തോപ്പിൽ ഷിബു, യൂത്ത്കോൺഗ്രസ് ബ്ളോക് പ്രസിഡൻറ് എം.എസ്. പ്രദീപ്കുമാ൪, കെ.എസ്.യു നേതാവ് സാജുഖാൻ എന്നിവ൪ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിൻെറ നേതൃത്വത്തിലാണ് കെ.എസ്.യു ബ്ളോക് കമ്മിറ്റി വിളിച്ചുചേ൪ത്തത്. യോഗത്തിൽ ജില്ലാപ്രസിഡൻറ് ഫൈസൽ കുളപ്പാടം പങ്കെടുക്കുമെന്നറിഞ്ഞ ഐ ഗ്രൂപ്പ് നേതാക്കൾ പരാതിയുമായി യോഗം നടക്കുന്ന കെട്ടിടത്തിനുസമീപത്ത് സംഘടിച്ചു. ഇതേസമയം യോഗത്തിൽ പങ്കെടുക്കുന്ന എ ഗ്രൂപ്പുകാ൪ ഫൈസൽ കുളപ്പാടത്തെ ക്ഷണിക്കാനായി കെട്ടിടത്തിന് പുറത്തേക്ക് വന്നു. ഇവ൪ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് സംഘ൪ഷത്തിന് തുടക്കം.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് വിഷയത്തിൽ ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. വീണ്ടും സംഘടിച്ച എ, ഐ ഗ്രൂപ്പുകാ൪ ടൗണിൽ പ്രകടനം നടത്തുകയും പഞ്ചായത്തോഫിസിന് സമീപം ഏറ്റുമുട്ടുകയും ചെയ്തു. ഇവിടെവെച്ച് മാധ്യമപ്രവ൪ത്തക൪ക്കുനേരെയും ആക്രമണമുണ്ടായി.
Next Story