സരിതയുടെ തട്ടിപ്പ് ചെന്നൈയിലും
text_fieldsചെന്നൈ: സോളാ൪ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചെന്നൈയിലും തട്ടിപ്പ് നടത്തിയതായി പരാതി. ആലപ്പുഴ കോമളപുരം സ്വദേശിയും ചെന്നൈയിൽ കെട്ടിടനി൪മാണ കരാറുകാരനുമായ ടി.ആ൪. പ്രകാശാണ് പരാതിയുമായി രംഗത്തത്തെിയത്.
ഇരുമ്പ് സ്ക്രാപ് നൽകാമെന്ന ഉറപ്പിൽ 2005ൽ ബിജു രാധാകൃഷ്ണന് 37.5 ലക്ഷം നൽകിയെന്നും ഉൽപന്നം ലഭിക്കാത്തതിനെ തുട൪ന്ന് മുഖ്യമന്ത്രി, തിരുവനന്തപുരം കമീഷണ൪, ആലപ്പുഴ കോടതി തുടങ്ങിയവയിൽ പരാതി സമ൪പ്പിച്ചെങ്കിലും നടപടിയുണ്ടായില്ളെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെട്ടത്. അന്നത്തെ ഭാര്യ രശ്മി, മക്കൾ എന്നിവരോടൊപ്പം ഒരു ഹോട്ടലിൽവെച്ച് പരിചയപ്പെടുകയും ചെന്നൈ തുറമുഖത്ത് കൊണ്ടുപോയി ഉൽപന്നത്തിൻെറ സാമ്പ്ൾ കാണിച്ചുതരുകയും ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും അവരുമായി ഉണ്ടാക്കിയ കരാ൪ കാണിച്ചുതരുകയും ചെയ്തു. ഇതിനെ തുട൪ന്ന് അന്ന് കമ്പനിയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന സരിതയുടെ അക്കൗണ്ടിലേക്ക് 90,000 രൂപയും 11 ലക്ഷം രൂപ ബിജുവിന് നേരിട്ടും അഭിഭാഷകൻ ബി.എൻ. അസ്കറിൻെറ അക്കൗണ്ട് മുഖേന രണ്ട് ലക്ഷം രൂപയും ഉൾപ്പെടെ വിവിധ രീതിയിൽ പണം നൽകി. ഇതിൻെറ രേഖകൾ കൈവശമുണ്ട്. പണം നൽകിയിട്ടും ഉൽപന്നം ലഭിക്കാത്തതിനെ തുട൪ന്ന് 2005 സെപ്റ്റംബ൪ 27ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണ൪ക്കും 28ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും പരാതി നൽകി. രണ്ടുദിവസം പ്രതികരണം കാത്ത് തിരുവനന്തപുരത്ത് കഴിഞ്ഞെങ്കിലും ഒന്നും ഉണ്ടായില്ല.
തിരിച്ചുപോന്നതിനെ തട൪ന്ന് 2009ൽ ആലപ്പുഴ കോടതിയിൽ കേസ് നൽകി. കോടതി ആലപ്പുഴ നോ൪ത് പൊലീസിന് അന്വേഷിക്കാൻ നി൪ദേശം നൽകി. എന്നാൽ, മുന്നോട്ട് പോയില്ല. പണം നഷ്ടമായെന്ന് ഉറപ്പിച്ചതിനിടെയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് പ്രകാശ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
