സ്വത്തുവിവരം അന്വേഷിക്കും
text_fieldsകോട്ടയം: വിവാദനായിക സരിത എസ്. നായരും സുഹൃത്ത് ബിജുരാധാകൃഷ്ണനുമായി ബന്ധമുള്ള പ്രമുഖരുടെ സ്വത്തുവിവരം തിട്ടപ്പെടുത്താൻ പൊലീസ് നീക്കം. സരിതയും ബിജുവും തട്ടിയെടുത്ത പണത്തിൻെറ പങ്ക് പ്രമുഖ൪ കൈപ്പറ്റിയിട്ടുണ്ടോ എന്നറിയാനാണിത്.
എന്നാൽ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാ൪, സംസ്ഥാന മന്ത്രിമാ൪, അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ എന്നിവ൪ ആരോപണ വിധേയരായതിനാൽ ഇത്തരമൊരു അന്വേഷണത്തിന് തടസ്സങ്ങളേറെയാണ്. വിവാദത്തെ തുട൪ന്ന് മുഖ്യമന്ത്രിയുടെ സ്റ്റാഫിൽനിന്ന് ഒഴിവാക്കിയ പേഴ്സനൽ അസിസ്റ്റൻറ് ടെന്നി ജോപ്പൻ, സുരക്ഷാ ഉദ്യോഗസ്ഥൻ സലിംരാജ് എന്നിവരുടെയും മുഖ്യമന്ത്രിയുടെ ദൽഹിയിലെ സഹായി തോമസ് കുരുവിള, സ്റ്റാഫ് ജിക്കു കുര്യാക്കോസ്, നടി ശാലുമേനോൻ എന്നിവരുടെയും സ്വത്തിനെപ്പറ്റിയാണ് സംശയമുയ൪ന്നിരിക്കുന്നത്. സരിതയും ബിജുവുമായി ഏറെ നാളത്തെ ദൃഢബന്ധം പുല൪ത്തിയ ഇവ൪ തട്ടിപ്പ് പണത്തിൻെറ പങ്ക് പറ്റിയെന്ന ആക്ഷേപം ശക്തമാണ്. ഉന്നതരെ ബന്ധപ്പെടുത്താനും അതിലൂടെ നേട്ടം ഉണ്ടാക്കാനും സരിതക്ക് ഇവ൪ സഹായം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. സരിതയുടെ മൊഴിയാണ് ഇതിന് അടിസ്ഥാനം.
മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ആരോപണ വിധേയരായവരെല്ലാം ദരിദ്ര -ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ചുരുങ്ങിയ വരുമാനം മാത്രമുള്ള ഇവരെല്ലാം വലിയ സ്വത്തുവകകളുടെ ഉടമകളായി മാറിയെന്നാണ് ആരോപണം. ഇടത്തരം കുടുംബത്തിലെ അംഗമായ ശാലുമേനോന് അഭിനയരംഗത്ത് ഏറെ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ചില ടി.വി സീരിയലുകൾക്ക് പുറമെ നൃത്തപരിപാടികൾ മാത്രമാണ് അവ൪ക്കുള്ളത്. അടുത്തിടെ ചങ്ങനാശേരിയിൽ ശാലുമേനോൻ നി൪മിച്ച രമ്യഹ൪മ്യത്തിന് രണ്ടുകോടിയോളം വില മതിക്കുന്നതാണ്.അടുത്ത കാലത്ത് മുന്തിയയിനം ആഡംബര കാറും ഇവ൪ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.