മുഖ്യമന്ത്രിയുടെ രാജിക്ക് സമര്‍ദമേറുന്നു
text_fieldsതിരുവനന്തപുരം: സൗരോ൪ജ പാനൽ തട്ടിപ്പുകേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമ്മ൪ദവും ഏറുന്നു. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി ദേശീയ നേതൃത്വവും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതോടെ വിഷയം ദേശീയതലത്തിലത്തെി. നേതൃമാറ്റമെന്ന ആവശ്യം കോൺഗ്രസിലെ ഐ വിഭാഗവും ഉന്നയിച്ചേക്കും. ഘടകകക്ഷികളുടെ മൗനവും നി൪ണായകമാകുകയാണ്.
ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരത്തിൽ വന്നതിനുശേഷം ഇത്ര വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. ഇത്തവണ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ എ വിഭാഗം മാത്രമാണുള്ളതെന്നതും പ്രതിസന്ധിയുടെ ആഴം വ൪ധിപ്പിക്കുന്നു.
മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് അടക്കം അഭിപ്രായം പറഞ്ഞിട്ടുമില്ല. മന്ത്രി ഡോ.എം.കെ.മുനീ൪ പ്രതികരിച്ചുവെങ്കിലും അത് താൻ സരിതയെ ഫോണിൽ വിളിച്ചിട്ടില്ളെന്ന് പറയാൻ വേണ്ടിയും.
ഗണേഷ്കുമാറിന് എതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കാൻ വേണ്ടി മാത്രമാണ് പിള്ള വിഭാഗം മുന്നോട്ടുവന്നത്.
മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് രമേശ്ചെന്നിത്തല അപമാനിതനായതോടെ ഐ ഗ്രൂപ്പാകെ പ്രതിഷേധം ഉള്ളിലൊതുക്കി കഴിയവെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉയ൪ന്നത്.
നിയമസഭക്കകത്ത് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിക്കായി ആവശ്യം ഉന്നയിക്കുമ്പോഴും എ വിഭാഗം മാത്രമാണ് പ്രതിരോധിക്കാനുള്ളത്. ഐ വിഭാഗം ധനാഭ്യ൪ഥന ച൪ച്ചകളിൽ പോലും പങ്കെടുക്കാതെ എല്ലാം ആസ്വദിക്കുന്ന അവസ്ഥയിലും.
അവസരം ലഭിച്ചാൽ നേതൃമാറ്റമെന്ന ആവശ്യമായിരിക്കും ഐ വിഭാഗം ഉയ൪ത്തുക. ചാരക്കേസിന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അന്ന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലാണ് നേതൃമാറ്റം ആവശ്യപ്പെട്ടത്. വൈകിയാണെങ്കിലും അതിന് ഘടകകക്ഷികളും പിന്തുണ നൽകി. സൗരോ൪ജ തട്ടിപ്പിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറമൊന്നും പറയാനില്ളെന്ന നിലപാട് കെ.പി.സി.സി പ്രസിഡൻറ് രമേശ്ചെന്നിത്തല സ്വീകരിച്ചതിലും രാഷ്ട്രീയമുണ്ട്.
വിഷയം ബി.ജെ.പി ദേശീയ നേതൃത്വം ഏറ്റെടുത്തതോടെ കോൺഗ്രസിനും പ്രതികരിക്കേണ്ടി വരും. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഹൈകമാൻഡ് എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.
ഐക്യരാഷ്ട്ര സഭയുടെ അവാ൪ഡ് ലഭിച്ച് മികച്ച പ്രതിച്ഛായയിൽ കഴിയവെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചുഴിയിൽപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
