കോഴിക്കോട്ട് വീണ്ടും തട്ടിപ്പ്: സരിതക്കും ബിജുവിനുമെതിരെ കേസെടുത്തു
text_fieldsകോഴിക്കോട്: സോളാ൪ ഉൽപന്നങ്ങളുടെ വിതരണ ഏജൻസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന മൊകവൂ൪ സ്വദേശിയുടെ പരാതിയിൽ സോളാ൪ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായ൪, ബിജുരാധാകൃഷ്ണൻ എന്നിവ൪ക്കെതിരെ എലത്തൂ൪ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തു.
മൊകവൂ൪ ‘നിസ്സി’ വില്ലയിൽ വിൻസൻറ് സൈമൺ നൽകിയ പരാതിയിലാണ് ലക്ഷ്മിനായ൪, ആ൪.ബി. നായ൪ എന്നീ വ്യാജ പേരുകളിൽ അറിയപ്പെട്ട സരിതക്കും ബിജുവിനുമെതിരെ കേസെടുത്തത്.
കൊച്ചി ചിറ്റൂ൪ റോഡിലെ ‘ടീം സോളാ൪’ ഉടമകളെന്ന വ്യാജേന തന്നെ സമീപിച്ച് പാലക്കാട്, തൃശൂ൪ ജില്ലകളിൽ സോളാ൪ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2011 ഡിസംബ൪ 16ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിൻസൻറിൻെറ പരാതി. നോ൪ത് അസി. കമീഷണ൪ പ്രിൻസ് എബ്രഹാമിന് നൽകിയ പരാതി എലത്തൂ൪ പൊലീസിന് കൈമാറുകയായിരുന്നു. കൊച്ചി ടീം സോളാറിൻെറ പേരിൽ ഒപ്പിട്ടുനൽകിയ 12 ലക്ഷത്തിൻെറ രസീതും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. പെരുമ്പാവൂരിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി എറണാകുളം ജില്ലാ ജയിലിൽ കഴിയുന്ന സരിതയെ ഈ കേസിൽ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് എലത്തൂ൪ പൊലീസ് അറിയിച്ചു.
അരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട്ടെ അബ്ദുൽ മജീദ് അസോസിയേറ്റ്സ് ഉടമ അബ്ദുൽ മജീദിൻെറ പരാതിയിൽ കഴിഞ്ഞദിവസം കസബ പൊലീസ് എറണാകുളം ജില്ലാ ജയിലിലത്തെി സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
