Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2013 12:08 PM GMT Updated On
date_range 15 Jun 2013 12:08 PM GMTമഴ കുറഞ്ഞു; മൂന്നിടത്ത് മരം വീണ് ഏഴുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിൽ മഴ കുറഞ്ഞു. മരം വീണതിനെത്തുട൪ന്ന് ഒരു ഓട്ടോ തകരുകയും പൊലീസുകാ൪ ഉൾപ്പെടെ ഏഴുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
നഗരത്തിൽ വെള്ളിയാഴ്ച കാര്യമായ മഴ ഉണ്ടായില്ല. എന്നാൽ, ഇടക്ക് വീശിയ കാറ്റിൽ മൂന്നിടങ്ങളിൽ മരം വീണ് ഏഴുപേ൪ക്ക് പരിക്കേറ്റു. വട്ടിയൂ൪ക്കാവിൽ ഓട്ടോക്ക് മുകളിൽ തെങ്ങ് വീണ് ഡ്രൈവ൪ ഉൾപ്പെടെ മൂന്നു പേ൪ക്ക് പരിക്കേറ്റു. എസ്.എ.പി ക്യാമ്പിൽ മരം വീണ് നാല് പൊലീസുകാ൪ക്കും പരിക്കേറ്റു. ശ്രീചിത്രാഹോമിൽ ബോയ്സ് ഹോസ്റ്റലിന് മുകളിൽ മരം ഒടിഞ്ഞുവീണു. വട്ടിയൂ൪ക്കാവ് പോളിടെക്നിക്കിന് സമീപമാണ് യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോയുടെ മുകളിൽ തെങ്ങ് വീണത്. ഡ്രൈവ൪ക്കും യാത്രക്കാരായ രണ്ട് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. രാവിലെ 11ഓടെയായിരുന്നു സംഭവം. ഇതേ സമയം തന്നെയാണ് എസ്.എ.പി ക്യാമ്പിലെ ബാൻഡ് പരിശീലനം നടത്തുന്ന കെട്ടിടത്തിൽ മരംവീണ് അവനീന്ദ൪, സുന്ദരൻ, വിജയരാജ്, വിൻസെൻറ് എന്നീ പൊലിസുകാ൪ക്ക്് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൻെറ ഏറെ ഭാഗങ്ങൾ തക൪ന്നു. ശ്രീചിത്രാഹോമിൽ രാവിലെ ആറോടെയാണ് മരംവീണത്. ബോയ്സ് ഹോസ്റ്റലിൻെറ മേൽകൂര തക൪ന്നു. ചെങ്കൽചൂള ഫയ൪ സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് മരങ്ങൾ നീക്കിയത്.
Next Story