Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിഷവാതകം ശ്വസിച്ച്...

വിഷവാതകം ശ്വസിച്ച് അജ്മാനില്‍ രണ്ട് കുട്ടികള്‍ മരിച്ചു

text_fields
bookmark_border
വിഷവാതകം ശ്വസിച്ച് അജ്മാനില്‍  രണ്ട് കുട്ടികള്‍ മരിച്ചു
cancel
ദുബൈ: ബംഗ്ളാദേശി കുടുംബത്തിലെ രണ്ട് കുട്ടികൾ അജ്മാനിൽ വിഷവാതകം ശ്വസിച്ച് മരിച്ചു. മൂന്ന് വയസ്സുകാരി ഹഫ്സയും എട്ട് മാസം പ്രായമുള്ള സൗദയുമാണ് മരിച്ചത്. തൊട്ടടുത്ത അപാ൪ട്മെൻറിൽ ഉപയോഗിച്ച കീടനാശിനിയാണ് മരണകാരണമെന്ന് സംശയിക്കുന്നു. അജ്മാൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള വീടിനടുത്ത അപാ൪ട്മെൻറിൽ നിന്ന് സംഭവ ദിവസം രൂക്ഷ ഗന്ധമുയ൪ന്നിരുന്നതായി കുട്ടികളുടെ പിതാവ് ഹബീബുല്ല പറഞ്ഞു. ഇത് ശ്വസിച്ച് അവശനിലയിലായ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സക്ക് ശേഷം കുട്ടികളെ ഡിസ്ചാ൪ജ് ചെയ്തെങ്കിലും തൊട്ടടുത്ത ദിവസം നില വഷളായി. ഉടൻ അജ്മാൻ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
TAGS:
Next Story