സരിത- ശാലു ബന്ധത്തില്‍ ദുരൂഹത
text_fieldsകോട്ടയം: സൗരോ൪ജ പ്ളാൻറ് തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരും സീരിയൽ നടി ശാലുമേനോനും തമ്മിലെ ബന്ധത്തിൽ ദുരൂഹത. മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി അടുപ്പമുള്ള സരിതയെ ചങ്ങനാശേരി ബന്ധമുള്ള ഒരു കേന്ദ്രമന്ത്രിയുമായി ബന്ധപ്പെടുത്തിയത് ശാലുമേനോനാണെന്നാണ് വിവരം. ഇതുസംബന്ധിച്ച ചില വിവരം അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് ലഭിച്ചിട്ടുണ്ട്.
സീരിയൽ നടിയും ന൪ത്തകിയുമായ ശാലുമേനോനെ ഒരു വ൪ഷം മുമ്പ് കേന്ദ്ര സിനിമാ സെൻസ൪ ബോ൪ഡ് അംഗമാക്കിയതിന് പിന്നിൽ ഈ കേന്ദ്രമന്ത്രിയാണ്. ശാലുമേനോനും സരിതയും ഒരുമിച്ച് പലതവണ ദൽഹിയാത്ര നടത്തിയിരുന്നു. പലപ്പോഴും ഇവരുടെ യാത്രക്കുള്ള ട്രെയിൻ ടിക്കറ്റ് കേന്ദ്രമന്ത്രിയുടെ ക്വോട്ടയിലാണ് റിസ൪വ് ചെയ്തത്. ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും യാത്രകളിൽ കൂട്ടിനുണ്ടായിരുന്നു. മന്ത്രിയുമായുള്ള പരിചയത്തിൻെറ അടിസ്ഥാനത്തിൽ ചില കേന്ദ്രസ൪ക്കാ൪ സ്ഥാപനങ്ങളിൽ സോളാ൪ സിസ്റ്റം സ്ഥാപിക്കാൻ ഉറപ്പുകൾ നേടിയിരുന്നു. സരിതയെ പരിചയപ്പെടുന്നത് ബിജു വഴിയാണെന്നാണ് ശാലുമേനോൻ വ്യക്തമാക്കിയത്. എറണാകുളത്തുനിന്ന് നൃത്തം പഠിക്കാനാണ് ബിജുവിനെ സമീപിച്ചതെന്നും രണ്ടുദിവസം മാത്രമാണ് പഠനം നടത്തിയതെന്നുമാണ് ശാലുവിൻെറ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ബിജുവുമായി ഒമ്പത് മാസത്തെ സൗഹൃദമുണ്ടെന്ന് ശാലുമേനോൻെറ കുടുംബവും നൃത്തവിദ്യാലയ ജോലിക്കാരും പറയുന്നു. എന്നാൽ ഒന്നരവ൪ഷമായി ഇവ൪ സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്നു. നൃത്ത വിദ്യാലയങ്ങളുടെ പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ താൽപര്യം പുല൪ത്തിയ ബിജുവാണ് ശാലുവിൻെറ പുതിയ നൃത്തരൂപമായ ദ്രൗപദിയുടെ പ്രചാരണം മുഴുവൻ ഏറ്റെടുത്ത് നടത്തിയത്. ഇരുന്നൂറോളം ഹോ൪ഡിങ്ങുകൾ സംസ്ഥാനത്തുടനീളം ബിജുവിൻെറ ചുമതലയിൽ സ്ഥാപിച്ചിരുന്നു. ഈ സൗഹൃദത്തിനിടെ ഇരുവരും തമ്മിൽ ലക്ഷങ്ങളുടെ പണമിടപാട് നടന്നു.
ഇക്കാലത്താണ് രണ്ടുകോടി ചെലവിൽ പെരുന്നയിൽ ശാലു പുതിയ വീട് നി൪മിച്ചത്. പുതിയ ബി.എം.ഡബ്ള്യു കാറും സ്വന്തമാക്കി. രണ്ടുമാസം മുമ്പ് നടത്തിയ ഗൃഹപ്രവേശചടങ്ങിൽ രാഷ്ട്രീയരംഗത്തെ വി.ഐ.പികൾ വന്നപ്പോൾ സ്വീകരിക്കാനടക്കം ബിജു മുൻനിരയിലുണ്ടായിരുന്നു. തട്ടിപ്പ് വിവാദം ഉയ൪ന്നപ്പോഴും കഴിഞ്ഞ മൂന്നാംതീയതിവരെ ചങ്ങനാശേരിയിലെ റിസോ൪ട്ടിൽ ബിജു ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥ൪ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
